മഴ മാറിയതോടെ പനി വീണ്ടും ശക്തമാകുന്നതായി സൂചന
text_fieldsതിരുവനന്തപുരം: കാലവര്‍ഷം പെയ്ത് തോർന്നതോടെ പകർച്ചപ്പനി സംസ്ഥാനത്ത് ശക്തമാകുന്നതായി സൂചന. ഒപ്പം ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും ഉയരുന്നു. തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഡെങ്കി ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. തിരുവനന്തപുരം കരവാരം സ്വദേശി ബാലൻ (65), മലപ്പുറം അമരംബലം സ്വദേശി ബിന്ദു (40) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് പനിയും പകർച്ചവ്യാധികളും നിയന്ത്രണവിധേയമാണെന്നും കേന്ദ്രസംഘത്തിെൻറ സഹായം ഇപ്പോൾ ആവശ്യമില്ലെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുവെന്ന ആരോഗ്യവകുപ്പിെൻറ അവകാശവാദം പൂർണമായും ശരിയല്ലെന്നും വ്യക്തമാകുന്നു. വ്യാഴാഴ്ച മാത്രം 27,684 പേരാണ് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയത്.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും കുറവില്ല. വ്യാഴാഴ്ച മാത്രം175 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. 702 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായും ചികിത്സതേടി. എച്ച്1 എന്‍1 11 പേര്‍ക്കും എലിപ്പനി അഞ്ചുപേര്‍ക്കും കണ്ടെത്തി. പനിബാധിച്ച് വ്യാഴാഴ്ച ഏറ്റവും കൂടുതലാളുകള്‍ ചികിത്സതേടിയത് മലപ്പുറം ജില്ലയിലാണ്. 4041 പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത്. തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്; 3774 പേർ.
ആശങ്കയുയര്‍ത്തി ഡെങ്കിപ്പനി തലസ്ഥാന ജില്ലയില്‍ പടര്‍ന്നുപിടിക്കുകയാണ്. വ്യാഴാഴ്ച ഡെങ്കി ബാധിച്ച 175 പേരില്‍ 88 പേരും തിരുവനന്തപുരം ജില്ലയിലാണ്. കൊല്ലം ജില്ലയില്‍ 11 പേര്‍ക്കും ആലപ്പുഴ 11 പേർക്കും തൃശൂരില്‍ 20 പേര്‍ക്കുമാണ് ഡെങ്കി പിടിപെട്ടത്. ജില്ലകളിലെ പനിബാധിതരുടെ എണ്ണം; ബ്രാക്കറ്റില്‍ ഡെങ്കി ബാധിതര്‍: തിരുവനന്തപുരം 3774 (88), കൊല്ലം 1874 (11), പത്തനംതിട്ട 704 (ഏഴ്), ഇടുക്കി 678 (മൂന്ന്), കോട്ടയം 1456 (ആറ്), ആലപ്പുഴ 1125 (11), എറണാകുളം 1961 (ഒമ്പത്), തൃശൂര്‍ 2259 (15), പാലക്കാട് 2807 (0), മലപ്പുറം 3826 (എട്ട്), കോഴിക്കോട് 2535 (20), വയനാട് 1057 (0), കണ്ണൂര്‍ 1861 (എട്ട്), കാസര്‍കോട് 756 (ഒന്ന്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.