കുടിവെള്ളം നിഷേധിക്കുന്നു: നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: കഴക്കൂട്ടം വെട്ടുറോഡ് – വെഞ്ഞാറമൂട് റോഡിന്റെ വലതു വശത്ത് താമസിക്കുന്നവർക്ക് കുടിവെള്ളം നൽകുകയും ഇടതുവശത്ത് താമസിക്കുന്നവർക്ക് കുടിവെള്ളം നിഷേധിക്കുകയും ചെയ്യുകയാണെന്ന പരാതി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. റോഡിന്റെ വലതുഭാഗത്ത് മാവിൻമൂട് പുന്നാട്ട് തമ്പുരാൻ ക്ഷേത്രത്തിന്റെ ആർച്ചുവരെ വെള്ളം ലഭ്യമാണ്.
ഈ പൈപ്പ് ലൈൻ ഇടതുഭാഗത്തേക്ക് നീട്ടിയാൽ പരിഹരിക്കാവുന്ന വിഷയമാണിതെന്ന് പരാതിക്കാർ അറിയിച്ചു. ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് നിലവിലുള്ള പൈപ്പ് ലൈൻ നീട്ടിയാൽ പ്രശ്നപരിഹാരം കാണാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്തശേഷം കമീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം.
ഇതിൽ അമൃത് 2. 0 പദ്ധതി പ്രകാരം ചന്തവിള കാട്ടായിക്കോണം പൈപ്പ് ലൈൻ പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായോ എന്നും വ്യക്തമാക്കണം. കരാറുകാരൻ കരാർ ഒപ്പിട്ടെങ്കിൽ അക്കാര്യവും, പണി എന്ന് പൂർത്തിയാകുമെന്ന വിവരവും റിപ്പോർട്ടിലുണ്ടാകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഒക്ടോബർ എട്ടിന് നടക്കുന്ന സിറ്റിങ്ങിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ നിയോഗിക്കുന്ന ഒരു സീനിയർ എഞ്ചിനീയർ ഹാജരാകണമെന്നും കമീഷൻ ആവശ്യപ്പെട്ടു. പ്രദേശവാസികൾക്ക് വേണ്ടി ശ്രീകുമാരി നൽകിയ പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.