വിദ്യാഭ്യാസ വായ്പ നിഷേധം; ബാങ്കിന് ഹൈകോടതി വിമർശനം
text_fieldsകൊച്ചി: അനാവശ്യ വാദങ്ങളുന്നയിച്ച് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കിന് ഹൈകോടതി വിമർശനം. റഷ്യയിലെ നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാല എം.ബി.ബി.എസ് വിദ്യാർഥിനി ജി.എസ് ശ്രുതി സ്റ്റേറ്റ് ബാങ്ക് തിരുവനന്തപുരം ഒറ്റശേഖരമംഗലം ശാഖ വിദ്യാഭ്യാസ വായ്പ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. ആശയുടെ വിമർശനം.
ബാങ്കിെൻറ നടപടി സ്വേച്ഛാപരവും വിദ്യാർഥിനിയുടെ അവസരം നിഷേധിക്കുന്നതും ഭാവിയെ ബാധിക്കുന്നതുമാണെന്ന് നിരീക്ഷിച്ച കോടതി രേഖകള്‍ ഹാജരാക്കിയാല്‍ രണ്ടാഴ്ചക്കകം വിദ്യാര്‍ഥിനിക്ക് വായ്പ തുക നല്കാൻ ഉത്തരവിട്ടു.
15 ലക്ഷം രൂപയാണ് വായ്പയായി ആവശ്യപ്പെട്ടത്. ഈട് നല്കിയ ഭൂമിയുടെ ലഭിക്കാനിടയില്ലാത്ത അസ്സൽ രേഖ ബാങ്കും ശാഖ മാനേജരും ആവശ്യപ്പെട്ടെന്നാണ് പരാതി. ഈ ഭൂമി വിദ്യാര്‍ഥിനിയുടെ പിതാവിെൻറ പേരിലുള്ളതാണെന്ന് ബാങ്കിന് ലഭിച്ച നിയമോപദേശത്തിലുണ്ട്. ഇതേ ഭൂമിയുടെ ഈടില്‍ ഹൗസിങ് ബോര്‍ഡ് ഭവനവായ്പ നല്‍കിയതാണ്.
39 കൊല്ലംമുമ്പ് മുന്‍ ഉടമക്ക് അദ്ദേഹത്തിെൻറ പിതാവില്‍നിന്ന് ഭൂമി ഇഷ്ടദാനമായി ലഭിച്ച പവര്‍ ഓഫ് അറ്റോര്‍ണിയുടെയും സാക്ഷ്യപ്പെടുത്തിയ രേഖ നൽകിയിട്ടും ഇതിെൻറ അസ്സല് വേണമെന്ന് പറയുന്നത് സ്വേച്ഛാപരമാണ്. മുന്‍ ഉടമക്ക് പിതാവില്‍നിന്ന് ഇഷ്ടദാനം ലഭിച്ച ഭൂമിയുടെ ചെറിയൊരുഭാഗം മാത്രമാണ് വിദ്യാര്‍ഥിനിയുടെ പിതാവ് വാങ്ങിയത്. വിദ്യാലക്ഷ്മി വായ്പാപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം നിഷേധിക്കുന്ന നടപടിയാണിത് - കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.