ഫിറ്റ്നസ് നിഷേധം; സ്കൂളുകൾ അടച്ചിടുമെന്ന് എയ്ഡഡ് മാനേജ്മെന്‍റ് അസോസിയേഷൻ
text_fieldsതിരുവനന്തപുരം: തദ്ദേശ, ഗതാഗത വകുപ്പുകളുടെ കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കാതെ പുതിയ അധ്യയനവർഷം സ്കൂളുകൾ അടച്ചിടുമെന്ന് പ്രൈവറ്റ് എയ്‌ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ (കെ.പി.എസ്.എം.എ).
2023-24 വർഷം വരെ സർക്കാർ നിയമങ്ങൾ പാലിച്ച് അംഗീകാരം നേടിയ സ്കൂൾ കെട്ടിടങ്ങൾക്ക് 2024-25ൽ ഇല്ലാത്ത നിയമങ്ങൾ പറഞ്ഞ് ചില ജില്ലകളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നതിനു പിന്നിൽ തദ്ദേശ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അനാവശ്യ പിടിവാശിയാണ്.
സ്കൂൾ ബസുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും, ഗതാഗത വകുപ്പിന്റെ അപ്രായോഗിക സോഫ്റ്റ്‌വെയറായ ‘വിദ്യ വാഹൻ’ കാരണം, പല ജില്ലകളിലും സ്കൂൾ തുറക്കുമ്പോൾ സ്കൂൾ വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇതുവഴി പതിനായിരക്കണക്കിന് വിദ്യാർഥികൾക്കാണ് യാത്രാ സൗകര്യം നഷ്ടപ്പെടുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം, മറ്റു ഭാരവാഹികളായ അരവിന്ദൻ മണ്ണൂർ, എസ്. രാധാകൃഷ്ണൻ, ടി.ഒ. ഭാസ്കർ, കല്ലട ഗിരീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.