ഉയർന്ന പെൻഷൻ നിഷേധം: ഇ.പി.എഫ്.ഒക്ക് ഹൈകോടതി നോട്ടീസ്
text_fieldsകൊച്ചി: ഉയർന്ന പി.എഫ് പെൻഷൻ നിഷേധിച്ചതിനെതിരെ വിരമിച്ച തൊഴിലാളികൾ നൽകിയ ഹരജിയിൽ പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനടക്കം (ഇ.പി.എഫ്.ഒ) എതിർ കക്ഷികൾക്ക് ഹൈകോടതിയുടെ നോട്ടീസ്.
ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ലഭ്യമായ ഉയർന്ന പി.എഫ് പെൻഷനുള്ള അർഹത എക്സിക്യൂട്ടിവ് ഉത്തരവിലൂടെ നിർത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷനിലെ വിരമിച്ച ജീവനക്കാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍റെ ഉത്തരവ്. ഹരജി വീണ്ടും ഫെബ്രുവരി 17ന് പരിഗണിക്കാൻ മാറ്റി.
1995ൽ ഇ.പി.എഫ് പെൻഷൻ പദ്ധതി നടപ്പാക്കിയത് മുതൽ ഹരജിക്കാർ പദ്ധതിയിൽ അംഗമായിരുന്നെങ്കിലും യഥാർഥ ശമ്പളത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിഹിതം പെൻഷൻ സ്കീമിലേക്ക് അടക്കാൻ അനുവദിച്ചിരുന്നില്ലെന്ന് ഹരജിയിൽ പറയുന്നു.
ഇതിന് പിന്നാലെ പെൻഷൻ വിഹിതം അടക്കാൻ ശമ്പളത്തിൽ നിയന്ത്രണം കൊണ്ടുവരാനായി 2004 ഡിസംബർ ഒന്ന് കട്ട് ഓഫ് ഡേറ്റാക്കി നിശ്ചയിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹരജിക്കാർക്ക് ഉയർന്ന പെൻഷൻ നൽകാൻ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.