Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹല്ലുകളിലെ നീതി...

മഹല്ലുകളിലെ നീതി നിഷേധം അനിസ്​ലാമികം; അനുവദിക്കില്ലെന്ന് വഖഫ്​ ബോർഡ്​

text_fields
bookmark_border
Kerala Waqf Board
cancel

കൊച്ചി: ചില മഹല്ല് കമ്മിറ്റികൾ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും മറ്റ്​ അംഗങ്ങൾക്ക്​ തുല്യമായി ലഭിക്കേണ്ട അവകാശങ്ങൾ വിലക്കുന്നതും നിഷേധിക്കുന്നതും തടഞ്ഞ്​ സംസ്ഥാന വഖഫ്​ ബോർഡ്​. അംഗങ്ങൾക്കെതിരെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ ഊരുവിലക്ക്, അവകാശ നിഷേധങ്ങൾ, മയ്യിത്ത് മറമാടുന്നതിന് തടസ്സം സൃഷ്​ടിക്കൽ, അനാവശ്യമായി മഹല്ലിൽനിന്ന്​ പുറത്താക്കൽ, മദ്​റസ വിദ്യാഭ്യാസം നിഷേധിക്കൽ, ചില പ്രത്യേക വിഭാഗങ്ങളെ മഹല്ല് അംഗത്വത്തിൽനിന്നും മഹല്ലിലെ പ്രവൃത്തികളിൽനിന്നും ഒഴിവാക്കൽ, നിക്കാഹ് ചെയ്തുകൊടുക്കാതിരിക്കൽ, സർട്ടിഫിക്കറ്റ് നിഷേധം, മയ്യിത്ത് മറമാടുന്നതിന് ന്യായീകരിക്കാനാകാത്തവിധം ഫീസ്​ ഈടാക്കൽ, സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നതും ഓഹരി ഈടാക്കുന്നതുമായ പ്രവണത തുടങ്ങിയ കാര്യങ്ങളെല്ലാം വിലക്കി ബോർഡ്​ യോഗം സർക്കുലർ പുറപ്പെടുവിച്ചതായി ചെയർമാൻ അഡ്വ. എം.കെ. സക്കീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വഖഫ്​ ബോർഡ് നിർദേശം നിരാകരിച്ച് ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന മഹല്ല് ഭാരവാഹികൾക്കെതിരെ ക്രിമിനൽ കേസ്​ ഉൾപ്പെടെ നിയമനടപടികൾ ബോർഡ് സ്വീകരിക്കും. സ്​കോളർ ഇൻ അറബിക്, ടീച്ചർ ഇൻ അറബിക്, ഖാദിം എന്നീ വിഭാഗങ്ങൾക്കുള്ള പെൻഷൻ കുടിശ്ശിക പൂർണമായി കൊടുക്കുന്നതിന്​ യോഗം തീരുമാനിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ഇസ്​ലാമിക് ചെയറിന് മൂന്നു ലക്ഷം രൂപ വാർഷിക ഗ്രാൻറ്​ അനുവദിച്ചു.

വിവിധ പ്രഫഷനൽ കോഴ്സുകൾക്കും തൊഴിലധിഷ്ഠിത കോഴ്സുകൾക്കും ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പഠിക്കുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ മുസ്​ലിം 200 വിദ്യാർഥികൾക്ക് പ്രതിവർഷം 25,000 രൂപ വീതം ലോൺ സ്​കോളർഷിപ് നൽകും. കാസർകോട്​ ജില്ല ജംഇയ്യതുൽ ഉലമ മലബാർ ഇസ്​ലാമിക് കോംപ്ലക്സ്​ അസോസിയേഷന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം കോവിഡ് ആശുപത്രിക്കായി വിട്ടുനൽകിയതിന്​ പകരം ഭൂമി അനുവദിച്ച്​ സർക്കാർ ഉത്തരവായതായും ചെയർമാൻ അറിയിച്ചു.

പ്രധാന മഹല്ലുകൾ കേന്ദ്രീകരിച്ച് പ്രീ-മാരിറ്റൽ കൗൺസലിങ്​ സെന്‍ററുകൾ ആരംഭിക്കുന്നതിനും തീരുമാനമുണ്ട്​. വാർത്തസമ്മേളനത്തിൽ മെംബർമാരായ അഡ്വ.എം. ഷറഫുദ്ദീൻ, എം.സി. മായിൻഹാജി, അഡ്വ.പി.വി. സൈനുദ്ദീൻ, റസിയ ഇബ്രാഹീം, വി.എം. രഹന, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വി.എസ്​. സക്കീർ ഹുസൈൻ എന്നിവരും പ​​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala waqf board
News Summary - Denial of justice in Mahals is un-Islamic; Waqf Board will not allow
Next Story