പ്ലസ് വൺ പ്രവേശന നിഷേധം: യോജിച്ച പ്രക്ഷോഭത്തിന് മെക്ക
text_fieldsതിരുവനന്തപുരം: മലബാർ മേഖലയിലെ ആറു ജില്ലകളിലെ ഹയർ സെക്കണ്ടറി പഠനത്തിനുള്ള സീറ്റുകളുടെ കുറവ് പരിഹരിക്കുവാൻ പുതിയ ബാച്ചുകൾ ഉടൻ അനുവദിക്കണമെന്ന് മെക്ക സംസ്ഥാന എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.ഇതിനായി ശക്തമായ പ്രക്ഷോഭ പരിപാടികൾ ഇതരസംഘടനകളുമായി സഹകരിച്ചും യോജിച്ചും നടത്തുന്നതിനും മെക്ക യോഗം തീരുമാനിച്ചു.
പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മുഴുവൻ എ പ്ലസ് ലഭിച്ച കുട്ടികൾക്ക് പോലും പ്രവേശനം ലഭിച്ചിട്ടില്ല. നാൽപതിനായിരം സീറ്റുകളുടെ കുറവ് പരിഹരിക്കുവാൻ നിലവിൽ ഹയർ സെക്കണ്ടറിയുള്ള സ്ഥാപനങ്ങളിൽ അധികബാച്ചുകൾ അനുവദിച്ചും നിലവിലുള്ള ഹൈ സ്കൂളുകൾ അപ്ഗ്രേഡ് ചെയ്തും ഈ അധ്യയന വർഷം തന്നെ പ്രവേശനം സാധ്യമാക്കണം.
രണ്ടാം ഘട്ട അലോട്ട്മെന്റും മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി ക്വാട്ട കൾ പൂർണമായും നികത്തിയാലും കാൽ ലക്ഷത്തിനു മേൽ കുട്ടികൾ മലബാറിൽ നിന്നും സീറ്റ് നിഷേധത്തിനരയാകും. സർക്കാർ എയ്ഡഡ് ഭേദമന്യെ മുഴുവൻ ഹയർ സെക്കണ്ടറികളിലും പുതിയ ബാച്ച് അനുവദിക്കണം. സംസ്ഥാനത്ത് മുന്നോക്ക പിന്നാക്ക ഭേദമന്യേ മുഴുവൻ വിഭാഗങ്ങളുടേയും സാമൂഹ്യ-സാമ്പത്തിക- വിദ്യാഭ്യാസ-ജാതി സർവ്വേ സമ്പൂർണമായും നടത്തണമെന്നും മെക്ക ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് പ്രൊഫ: ഇ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. അലി, എം.എ ലത്തീഫ്, കെ.എം അബ്ദുൽ കരീം, ഡോ.പി. നസീർ, എ.എസ് എ റസാഖ്, സി.എച്ച് ഹംസ മാസ്റ്റർ, ടി എസ് അസീസ്, എ. മഹ്മൂദ്, അബ്ദുൽ സലാം ക്ലാപ്പന , എം. അഖ് നിസ്, എ.ഐ മുബീൻ , സി.ടി കുഞ്ഞയമു , എം.എം നൂറുദ്ദീൻ, പി.അബൂബക്കർ, പി.എം.എ ജബ്ബാർ സി.എം എ ഗഫൂർ , കെ. സ്രാജ് കുട്ടി, എം.എം സലീം , നസീബുള്ള , കെ.എസ് കുഞ്ഞ്, എം. കമാലുദീൻ, പി.എസ് അഷറഫ്, കെ. റഫീഖ്, വി.കെ. അലി, വി.പി സക്കീർ, പി.എസ് ഷംസുദ്ദീൻ, സി. ഷെരീഫ്,കെ.എം സലിം, യൂനസ് കൊച്ചങ്ങാടി , പി.പി എം നാഷാദ്, എം. ഇസ്മയിൽ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.