അടിയന്തരപ്രമേത്തിന് അവതരണാനുമതി നിഷേധിച്ചത് അവകാശലംഘനം- ചെന്നിത്തല
text_fieldsതിരുവനന്തപുരം: നിയമസഭയില അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കാത്തത് അവകാശലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. അടിയന്തര പ്രമേയം അനുവദിക്കാൻ എന്തിനാണ് മടിക്കുന്നത്. സർക്കാർ അടിയന്തര പ്രമേയെത്ത ഭയക്കുകയാണ്. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുേമ്പാൾ പൊലീസും സർക്കാറും നിഷ്ക്രിയമായിരിക്കുകയാണ്. ഷുൈഹബ് വധത്തെ സംബന്ധിച്ച പ്രതിപക്ഷത്തിെൻറ ചോദ്യങ്ങൾക്ക് സർക്കാറിന് മറുപടിയില്ലെന്ന് ചെന്നിത്തല ആരോപിച്ചു.
ഇപ്പോൾ മണ്ണാർക്കാട് സഫീറിനെയും ഭരണ കക്ഷി ഗുണ്ടകൾ കടയിൽക്കയറി കുത്തിക്കൊന്നിരിക്കുന്നു. ഇൗ കൊലപാതകത്തിൽ അപലപിക്കാൻ പോലും ഭരണ കക്ഷി തയാറായില്ല. െപാലീസാണ് ഗുണ്ടകളെ സംരക്ഷിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ പിടികൂടിയിട്ടുണ്ട്. എന്നാൽ ഗൂഢാലോചന തെളിയിക്കാൻ തയാറാകുന്നില്ല. കൊലപാതകങ്ങളിൽ അനുശോചിക്കാൻ പോലും മുഖ്യമന്ത്രി തയാറാകാത്തത് ഖേദകരമാണെന്ന് ചെന്നിത്തല പറഞ്ഞു.
ആദിവാസി യുവാവ് മധുവിെൻറ കൊലപാതകം നടന്നു. ആ സമയം തൃശൂരിലുണ്ടായിരുന്ന മുഖ്യമന്ത്രിക്ക് മൃതദേഹം കാണാൻ അഞ്ചു മിനുട്ട് യാത്ര ചെയ്താൽ മതിയായിരുന്നു. എന്നാൽ അത് ചെയ്തില്ല. ഇനി മധുവിെൻറ വീട്ടിൽ പോകുമെന്നാണ് പറയുന്നത്. സർക്കാർ ലാഘവ ബുദ്ധി കാണിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.