സംസ്ഥാനത്ത് കൊറോണ വൈറസ് സാന്നിധ്യമറിയാൻ സാന്ദ്രത പഠനം
text_fieldsതിരുവനന്തപുരം: കോവിഡ് രണ്ടാംഘട്ട വ്യാപനത്തിെൻറ സാധ്യതകള്‍ കണ്ടെത്താനും പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും ആരോഗ്യവകുപ്പ് സംസ്ഥാനത്ത് കോവിഡ് സാന്ദ്രത പഠനം നടത്തുന്നു. കോവിഡ് ആൻറി ബോഡിയുടെ സാന്നിധ്യം എത്രത്തോളം ആളുകളിലുെണ്ടന്ന് കണ്ടെത്തുകയാണ് പഠനത്തിെൻറ പ്രധാന ലക്ഷ്യം. വിശേഷിച്ചും അപകടസാധ്യത കൂടുതലുള്ള ആളുകളിൽ. അടുത്തഘട്ട വ്യാപന സാധ്യത മനസ്സിലാക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും പഠനം സഹായിക്കുമെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ.
ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടറുടെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി.ഇ.ഐ.ഡി സെല്‍ നോഡല്‍ ഓഫിസറുടെയും മേല്‍നോട്ടത്തിലാണ് പഠനം. ജില്ല തലത്തില്‍ ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും.
താലൂക്കാശുപത്രികളിലെ സൂപ്രണ്ടായിരിക്കും അതാത് മേഖലയില്‍ നേതൃത്വം നല്‍കുക. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്ച്ചിെൻറ കണക്ക് പ്രകാരം മേയില്‍ ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരിലെ കോവിഡ് വ്യാപന നിരക്ക് 0.73 ശതമാനമായിരുന്നു. എന്നാല്‍ ആഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം 7.1 ശതമാനം ആളുകളില്‍ കോവിഡ് വ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ 2020 നവംബര്‍ ആദ്യവാരത്തെ കണക്കനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രോഗലക്ഷണങ്ങളുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ 20 ശതമാനമാണ്. ലക്ഷണങ്ങളില്ലാത്ത രോഗവ്യാപന സാധ്യത കൂടിയ വിഭാഗങ്ങള്‍ക്കിടയില്‍ 10.5 ശതമാനവും. ശസ്ത്രക്രിയക്കും മറ്റും വിധേയരായിട്ടുള്ള കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതിരുന്ന ആളുകളില്‍ 3.2 ശതമാനവും നേരിട്ട് പരിശോധനക്കെത്തിയ ആളുകളില്‍ 8.3 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഈയൊരു പശ്ചാത്തലത്തിലാണ് കോവിഡ് സാന്ദ്രത പഠനം നടത്തുന്നത്.
പഠിക്കുക 12,000 പേരെ
സംസ്ഥാനത്താകമാനം 18 വയസ്സിന് മുകളിലുള്ള 12,100 ഓളം ആളുകളില്‍ പഠനം നടത്താനാണ് ഉദ്ദേശം. ഒരു ജില്ലയില്‍ കുറഞ്ഞത് 350 സാമ്പിളുകള്‍ പരിശോധിക്കും. കൂടാതെ ഓരോ ജില്ലയില്‍ നിന്നും കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ, പൊലീസ്, ആരോഗ്യ പ്രവര്‍ത്തകരില്‍നിന്ന് 240 സാമ്പിളുകളും പരിശോധിക്കും. 5000ത്തോളം രക്ത സാമ്പിളുകള്‍ ലാബുകളില്‍നിന്നും രക്ത ബാങ്കുകളില്‍നിന്നും ശേഖരിച്ച് പഠന വിധേയമാക്കും.
പഠനം ഇങ്ങനെ
ആരോഗ്യ വകുപ്പിലെ ജില്ല സർെവെലൻസ് ഓഫിസര്‍മാർ തദ്ദേശ സ്ഥാപനങ്ങളുടെയും പൊലീസ് സ്റ്റേഷനുകളുടെയും ലിസ്റ്റ് തയാറാക്കി അതില്‍നിന്ന് അഞ്ചു വീതം സ്ഥാപനങ്ങളെ ഓരോ ജില്ലയില്‍ നിന്നും പഠനത്തിനായി തെരഞ്ഞെടുക്കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥലങ്ങളില്‍ നിന്നും 12 പേരെ വീതം പരിശോധനക്ക് വിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.