Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹോദരനെതിരായ ആരോപണം...

സഹോദരനെതിരായ ആരോപണം നിഷേധിച്ച്​ സ്​പീക്കർ എ.എൻ. ഷംസീർ

text_fields
bookmark_border
A N Shamseer
cancel

തിരുവനന്തപുരം: തുറമുഖ വകുപ്പിന്‍റെ കെട്ടിടം വാടകക്ക്​​ നൽകിയതുമായി ബന്ധപ്പെട്ട്​ തന്‍റെ സഹോദരനെതിരെ ഉയർന്ന ആരോപണം നിഷേധിച്ച്​ സ്​പീക്കർ എ.എൻ. ഷംസീർ. സഹോദരന്‍റെ സ്ഥാപനം ഭൂമിയും കെട്ടിടവും പാട്ടത്തിനെടുത്തത്​ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നപ്പോഴാണ് താനും അറിഞ്ഞത്​.

ഇക്കാര്യം വിശദമായി അന്വേഷിച്ചു. എല്ലാ മാനദണ്ഡവും പാലിച്ചാണ്​ കെട്ടിടം വാടകക്ക്​ നൽകിയിട്ടുള്ളതെന്ന്​ മനസ്സിലായെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.

ഷംസീറിന്‍റെ സഹോദരന്‍ പങ്കാളിയായ സ്ഥാപനം കോഴിക്കോട് സൗത്ത് ബീച്ചിൽ തുറമുഖ വകുപ്പിന്‍റെ അധീനതയിലുള്ള കെട്ടിടം ചട്ടം ലംഘിച്ച്​ പാട്ടത്തിനെടുത്തെന്നാണ് ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:allegationA.N.Shamseer
News Summary - Denying the allegations against his brother, Speaker A.N. Shamseer
Next Story