ഖുദ്‌സിന്‍റെ മോചനത്തെ തള്ളിപ്പറയുന്നത് മുജാഹിദ് നിലപാടല്ല -കെ.എന്‍.എം മർകസുദ്ദഅ്‍വ
text_fieldsമലപ്പുറം: ഖുദ്‌സിന്റെ മോചനം ഇസ്‌ലാമിക ലോകത്തിന്റെ അടങ്ങാത്ത ആഗ്രഹമാണെന്നിരിക്കെ ഇസ്രായേല്‍-സംഘ്പരിവാര്‍ പ്രചാരണം സത്യപ്പെടുത്തി ഫലസ്തീന്‍ പോരാളികളെ അധിക്ഷേപിക്കുന്നവര്‍ മുജാഹിദ് പ്രസ്ഥാനവുമായി ബന്ധമുള്ളവരല്ലെന്ന് കെ.എന്‍.എം മർകസുദ്ദഅ്‍വ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
സങ്കുചിത സംഘടന താല്‍പര്യത്തിനടിമപ്പെട്ട് ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ധീരമായി പൊരുതുന്ന ഹമാസ് സ്വാതന്ത്ര്യ പോരാളികളെ ഭീകരരും ഇസ്‌ലാം വിരുദ്ധരുമായി അപഹസിക്കുന്നതും അധിക്ഷേപിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
കെ.എന്‍.എം മര്‍കസുദ്ദഅ്‍വ വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സി. മമ്മു കോട്ടക്കല്‍, പ്രഫ. കെ.പി. സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ.പി. അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, എം.ടി. മനാഫ്, സി. അബ്ദുല്ലത്തീഫ്, പി.പി. ഖാലിദ്, പി. അബ്ദുസ്സലാം മദനി, കെ.പി. അബ്ദുറഹിമാന്‍ ഖുബ, ബി.പി.എ. ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, കെ. സഹല്‍ മുട്ടില്‍, ഡോ. അന്‍വര്‍സാദത്ത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.