ഗുണമേന്മയില്ലാത്ത തൈകളും വളങ്ങളും വിൽക്കുന്നത് പിടിക്കാൻ കൃഷിവകുപ്പിന്റെ 'ഓപറേഷൻ സുരക്ഷ'
text_fieldsകരുനാഗപ്പള്ളി: അനധികൃത നഴ്സറികൾക്കും വളം-കീടനാശിനി വിൽപനശാലകൾക്കുമെതിരെ കർശന നടപടിയുമായി കൃഷി വകുപ്പ്. 'ഓപറേഷൻ സുരക്ഷ' എന്ന പേരിലാണ് കൃഷിവകുപ്പിെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഗുണമേന്മയില്ലാത്ത തൈകളും വളങ്ങളും വാങ്ങി കബളിപ്പിക്കപ്പെട്ട കർഷകരുടെ നിരവധി പരാതികൾ കൃഷിവകുപ്പിെൻറ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
ആദ്യഘട്ടമായി ഇത്തരം സ്ഥാപനങ്ങൾക്ക് ചട്ടപ്രകാരമുള്ള നോട്ടീസ് നൽകും. ലൈസൻസോടുകൂടി സുരക്ഷിതമായ രീതിയിൽ കീടനാശിനികളും വളങ്ങളും വിൽക്കുന്നത് സംബന്ധിച്ചും ഗുണമേന്മയേറിയ നടീൽ വസ്തുക്കൾ കർഷകർക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ചും ബോധവത്കരണവും നടത്തും. തുടർന്നും അനധികൃതമായ സ്ഥാപനങ്ങളും വ്യാപാരവും തുടർന്നാൽ ഇവ അടച്ചുപൂട്ടുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.
കരുനാഗപ്പള്ളി മണ്ഡലത്തിൽ നടത്തിയ പരിശോധനക്ക് ഓച്ചിറ കൃഷി അസി.ഡയറക്ടർ വി.ആർ. ബിനീഷ്, കൃഷി ഓഫിസർമാരായ വീണ വിജയൻ, പ്രീജ ബാലൻ, നൗഷാദ്, സുമറാണി, മീരാ രാധാകൃഷ്ണൻ, അജ്മി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.