മയോണൈസ് എന്ന വില്ലൻ; ഒപ്പം ‘കരിഓയിൽ’ മുഖം മിനുക്കി തിരിച്ചു വരുമ്പോൾ...
text_fieldsഇറച്ചി വിഭവങ്ങളുടെ ഭക്ഷ്യവിഷബാധക്ക് പ്രധാനകാരണമാകുന്നതിന് മയോണൈസ് എന്ന വില്ലന്റെ പങ്ക് ചെറുതല്ല. പാതിവേവിച്ച മുട്ടക്ക് പകരം പച്ചമുട്ട ഉപയോഗിച്ചാണ് മിക്കവരും മയോണൈസ് ഉണ്ടാക്കുന്നത്. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയിൽ രണ്ട് മണിക്കൂർപോലും മയോണൈസ് കേടാകാതെ ഇരിക്കുന്നത് വലിയ കാര്യമാണ്. അപ്പോഴാണ് പാർസൽ വാങ്ങി മണിക്കൂറുകളോളം കഴിഞ്ഞ് പലരും കഴിക്കുന്നത്. പാർസൽ വാങ്ങുന്ന ഭക്ഷണം എത്രയും പെട്ടെന്ന് കഴിക്കാൻ ശ്രദ്ധിക്കണം. സമയം കൂടുന്തോറും ഇറച്ചിയും മയോണൈസുമെല്ലാം കേടാകും. ഇവ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിച്ച് അടുത്ത ദിവസം കഴിക്കരുത്.
‘കരിഓയിൽ’ മുഖം മിനുക്കി തിരിച്ചു വരുമ്പോൾ
ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗശേഷം ‘കരിഓയിൽ’ പരുവമാകുമ്പോൾ ഒഴിവാക്കുന്ന എണ്ണ, ‘തേച്ചുമിനുക്കി’ തിരികെ ഇവിടേക്ക് തന്നെ എത്തുന്നുണ്ട്. കടകളിൽനിന്ന് ലിറ്റർ കണക്കിന് വാങ്ങിയെടുക്കുന്ന പഴയ എണ്ണ തമിഴ്നാട്ടിലും മറ്റും എത്തിച്ച് പ്രോസസ് ചെയ്ത് പുതിയ കുറച്ച് എണ്ണ കൂടി ചേർത്ത് തിരികെ ജില്ലയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഈ എണ്ണ കുറഞ്ഞ വിലയിൽ കിട്ടുന്നത് കാരണം ചില തട്ടുകടകളിലും ഹോട്ടലുകളിലും വാങ്ങി ഉപയോഗിക്കുന്നുണ്ട് എന്ന അപകടകരമായ സ്ഥിതിവിശേഷമാണുള്ളത്.
ലക്ഷങ്ങളുടെ അജിനോമോട്ടോയാണ് ജില്ലയിൽ ഓരോ മാസവും വിറ്റുപോകുന്നത്. നിരോധിച്ച സിന്തറ്റിക് കളർ പോലെയുള്ള പ്രിസർവേറ്റിവുകളുടെ ഉപയോഗം പറയുകയും വേണ്ട. മിതമായ അളവിൽ പോലും അപകടകരമായ ഇത്തരം സാധനങ്ങൾ അളവ് പോലും നോക്കാതെയാണ് മാരിനേറ്റ് ചെയ്യുന്ന ഇറച്ചിയിൽ ആയാലും പൊരിച്ചെടുക്കുന്ന കോളിഫ്ലവറിൽ ആയാലും പലയിടത്തും വാരിവിതറുന്നത്. വിലക്കുറവിൽ ഭക്ഷണസാധനങ്ങൾ പലരും വിൽക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ ഇത്തരം ഗിമ്മിക്കുകളിലൂടെയാണെന്ന് ഓർക്കണമെന്ന് പറയുകയാണ് വിദഗ്ധർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.