തെരഞ്ഞെടുപ്പിൽ കോവിഡ് ലീഡ് ചെയ്യുമോ? പ്രതിദിന പരിശോധന 75,000 ആയി വർധിപ്പിക്കാൻ ആരോഗ്യ വകുപ്പ്
text_fieldsകൊച്ചി: തെരഞ്ഞെടുപ്പിെൻറ ആരവമടങ്ങുേമ്പാൾ കോവിഡ് ലീഡ് ചെയ്യുമോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ലക്ഷണങ്ങൾ അങ്ങനെയാണ്.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന വിവിധ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് ആരോഗ്യവകുപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ട്. അതിനാൽ തെരഞ്ഞെടുപ്പാനന്തര കോവിഡിനെ എങ്ങനെ നേരിടണമെന്നതിൽ വ്യക്തമായ കർമപദ്ധതി തയാറാക്കുകയാണ് വകുപ്പ് അധികൃതർ. പ്രതിദിന പരിശോധന വർധിപ്പിക്കുന്നതടക്കം ആലോചിക്കണമെന്ന് വിദഗ്ധ സമിതിയും കേന്ദ്രവും സംസ്ഥാനത്തിന് നിർദേശം നൽകിയിരുന്നു. ഇതുവരെ ഇക്കാര്യത്തിൽ കാര്യമായ നടപടിയുണ്ടായില്ലെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ഈ നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാർ നിർബന്ധിതമാകുകയാണ്. ബിഹാറിലെ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് പലരും കേരളത്തിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് വാദിക്കുന്നത്. എന്നാൽ, ജനസാന്ദ്രത കൂടിയ കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നത് രോഗവ്യാപനത്തെക്കുറിച്ച കണക്കുകൂട്ടലുകൾ തെറ്റിച്ചേക്കാം. ഈ സാഹചര്യത്തിലാണ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനുള്ള തീരുമാനം.
നിലവിൽ പ്രതിദിനം 55,000 മുൽ 60,000 വരെയാണ് പരിശോധന. തെരഞ്ഞെടുപ്പിന് ശേഷം ഇത് 75,000 ആയി വർധിപ്പിക്കും. പ്രതിദിന പരിശോധന ഒരു ലക്ഷമാക്കി ഉയർത്തണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഒക്ടോബറിൽ ശിപാർശ ചെയ്തിരുന്നു. പോളിങ് നടപടിക്രമങ്ങളും വോട്ടെണ്ണൽ ദിവസത്തെ പ്രവർത്തനങ്ങളും ആളുകൾ കൂടുതലായി പുറത്തിറങ്ങുന്നതും കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് കരുതുന്നു.
ഈ സാഹചര്യത്തിൽ പരമാവധി നേരത്തെയുള്ള രോഗനിർണയം ഉറപ്പാക്കാനും പ്രതിരോധം ശക്തിപ്പെടുത്താനുമാണ് പരിശോധനകൾ വർധിപ്പിക്കുന്നത്. പരിശോധന കൂട്ടുേമ്പാൾ ആശുപത്രികളിലും ലാബുകളിലും ഇതിനാവശ്യമായ സൗകര്യങ്ങളും വർധിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.