സൂര്യാഘാതം: വ്യാപക പരിശോധനയുമായി തൊഴിൽ വകുപ്പ്
text_fieldsകൊച്ചി: സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് തൊഴിലെടുക്കുന്നത് സംബന്ധിച്ച ലേബർ കമീഷണറുടെ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് തൊഴിൽ വകുപ്പ് പരിശോധ നടത്തി. കൊച്ചിയിൽ ജില്ലാ ലേബർ ഓഫീസർ പി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സ്ക്വാഡ് പരിശോധന തുടങ്ങി.
ലേബർ കമീഷണറുടെ നിർദ്ദേശം പാലിക്കാത്ത തൊഴിലുടമകളോടും, കരാറുകാരോടും ലേബർ ഉത്തരവ് പാലിക്കണമെന്ന് ആദ്യഘട്ടം എന്ന നിലയിൽ കർശന നിർദേശം നൽകി. തുടർന്നും നിയമ ലംഘനം കണ്ടെത്തിയാൽ 1958 ലെ മിനിമം വേജസ് നിയമ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പ് തൊഴിലാളികളുടെ തൊഴിൽ സമയം പുനർ ക്രമീകരിക്കണമെന്ന് ലേബർ കമീഷണറുടെ ഉത്തരവിട്ടിരുന്നു. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12 മുതൽ മൂന്നു വരെ വിശ്രമം ആയിരിക്കും. ഈ നിർദേശം ലംഘിക്കുന്ന പക്ഷം ജില്ലാ ലേബർ ഓഫീസ് എറണാകുളം ഫോൺ നമ്പറിൽ പരാതി വിളിച്ച് അറിയിക്കാം. 0484/2423110
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.