തീവ്ര ഹെഡ് ലൈറ്റ് അപകടത്തിന് കാരണമാകുന്നതെങ്ങനെ? ഫേസ്ബുക് കുറിപ്പുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ റോഡുകളിൽ രാത്രി സഞ്ചാരത്തിന് വില്ലനായി വരുന്നത് പ്രധാനമായും എതിർദിശകളിൽനിന്ന് വരുന്ന വാഹനങ്ങളിലെ അമിതമായ ഹെഡ് ലൈറ്റ് വെളിച്ചമാണ്. നിരവധി പേരാണ് ഈ രീതിയിൽ അപകടത്തിൽ പെടുന്നത്.
ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടതിന്റെ ആവശ്യകത വിഡിയോയിലൂടെ വ്യക്തമാക്കുന്ന സംസ്ഥാന മോട്ടോർ വാഹനവകുപ്പിന്റെ (എം.വി.ഡി) ഫേസ്ബുക് നിർദേശങ്ങൾ ശ്രദ്ധേയമാകുന്നു. എതിരെ വരുന്ന കാറുകാരൻ ഹെഡ് ലൈറ്റ് ഡിം ചെയ്തിരുന്നുവെങ്കിൽ അപകടത്തിൽ പെടില്ലായിരുന്നുവെന്ന് പറയുന്ന വിഡിയോ ആണ് കഴിഞ്ഞ ദിവസം എം.വി.ഡി അധികൃതർ പുറത്തുവിട്ടത്.
‘അമിതമായ വെളിച്ചം അപകടത്തിന് കാരണമാകുന്നതെങ്ങനെയെന്നു നോക്കൂ.
എതിരെ വരുന്ന കാറുകാരൻ ഹെഡ് ലൈറ്റ് ഡിം ചെയ്തിരുന്നുവെങ്കിൽ ഒരു പക്ഷേ അപകടത്തിൽ പ്പെട്ട കാറിലെ ഡ്രൈവർക്ക് ആ മോട്ടോർ സൈക്കിൾ കൃത്യമായി കാണുമായിരുന്നു.
ഓർക്കുക >താഴെ പറയുന്ന സമയങ്ങളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്ത് മാത്രം സഞ്ചരിക്കുക.
1. എതിരെ വരുന്ന വാഹനം ഒരു 200 മീറ്ററെങ്കിലും അടുത്തെത്തുമ്പോൾ
2. സ്ട്രീറ്റ് ലൈറ്റ് പ്രവർത്തിക്കുന്ന റോഡുകളിൽ
3. ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ പോകുമ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.