ഒാൺലൈനായി പെർമിറ്റെടുക്കാം: മോേട്ടാർവാഹനവകുപ്പ് ചെക്പോസ്റ്റുകൾ ന്യൂജൻ ആകുന്നു
text_fieldsതിരുവനന്തപുരം: ഒാൺലൈനായി ഫീസടച്ചാൽ പെർമിറ്റ് ലഭിക്കുംവിധം മോേട്ടാർ വാഹനവകുപ്പിെൻറ ചെക്പോസ്റ്റുകൾ ഒാൺലൈനാകുന്നു.
ഒാൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തുന്നത് വഴി സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്കുവാഹനങ്ങള്‍ക്കും ബസുകള്‍ക്കും ചെക്പോസ്റ്റുകളിൽ മണിക്കൂറുകൾ വരിനിൽക്കാതെ വേഗത്തിൽ കടന്നുപോകാം.
പണമിടപാട് ഒഴിവാകുന്നതിലൂടെ ചെക്പോസ്റ്റുകളിലെ ഇടനിലക്കാരെയും ഒപ്പം ക്രമക്കേടുകളും ഒഴിവാക്കാനാകുമെന്നാണ് മോേട്ടാർ വാഹനവകുപ്പിെൻറ വിലയിരുത്തൽ. ഇതിനുപുറെമ പെര്‍മിറ്റുകള്‍ എവിടെെവച്ചും ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ കഴിയും. എട്ട് ജില്ലകളിലായി 19 ചെക്പോസ്റ്റുകളാണ് മോേട്ടാർവാഹനവകുപ്പിന് കീഴിലുള്ളത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ചരക്കുവാഹനങ്ങൾക്ക് യാത്ര പുറപ്പെടുേമ്പാൾതന്നെ പെർമിറ്റ് എടുക്കാനാകും. ചെക്പോസ്റ്റിൽ ഇവ ഹാജരാക്കി കടന്നുപോകാം. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന കോൺട്രാക്റ്റ് കാര്യേജ് വാഹനങ്ങൾക്ക് സ്പെഷല്‍ പെര്‍മിറ്റിന് വാഹൻ സോഫ്റ്റ്വെയറിൽ ഒാൺലൈനായി അപേക്ഷിക്കാം. മുമ്പ് ബന്ധപ്പെട്ട ചെക്പോസ്റ്റുകളിൽ നിന്നാണ് പെർമിറ്റ് നൽകിയിരുന്നത്.
ഇതിന് പകരം വാഹനം രജിസ്റ്റർ ചെയ്ത ഓഫിസിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുകയാണ് വേണ്ടത്. അതത് ആര്.ടി.ഒമാർ പെർമിറ്റ് അനുവദിക്കും.
മോട്ടോർ വാഹന നിയമങ്ങൾ ഇനി വിരൽത്തുമ്പിൽ
തിരുവനന്തപുരം: മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും ഡ്രൈവിങ് റെഗുലേഷനുകളും ഇനി വിരൽത്തുമ്പിൽ. 'മോേട്ടാർ വെഹിക്കിൾ ആക്ട് ആൻഡ് റൂൾസ്' എന്ന പേരിലെ മൊബൈൽ ആപ്പിലാണ് സാധാരണക്കാർക്ക് ആശ്രയിക്കാവുന്നവിധം വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
മോട്ടോർ വാഹനവകുപ്പിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.എം. അബ്ബാസാണ് ആപ് വികസിപ്പിച്ചത്. ലോ ഗോ മന്ത്രി ആൻറണി രാജു പ്രകാശനം ചെയ്തു. അപ്ലിക്കേഷനിലൂടെ മോട്ടോർ വാഹനനിയമങ്ങളും ചട്ടങ്ങളും റോഡ് ടാക്സ് ഷെഡ്യൂളുകളും ഡ്രൈവിങ് റെഗുലേഷനുകളും ബന്ധപ്പെട്ട കേസ് നിയമനങ്ങളും ഓഫ് ലൈൻ മൊബൈൽ വഴി ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.