മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ടാക്സി വാഹനങ്ങള്‍ക്ക് രണ്ടു വർഷമായിട്ടും കാർ വാടക നൽകിയില്ലെന്ന്
text_fieldsകല്പറ്റ: പുത്തുമല ഉരുൾപൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ടാക്സി വാഹനങ്ങള്‍ക്ക് ഇതുവരെ വാടക നല്‍കിയില്ലെന്ന് പരാതി. കല്പറ്റയിലെ കാർ ഡ്രൈവർ പുത്തൂര്‍വയല്‍ സ്വദേശി അങ്ങേലപ്പറമ്പില് മോഹന്‍ദാസ് ഉൾപ്പെടെയുള്ള ഡ്രൈവര്‍മാര്‍ക്കാണ് വാഹന വാടക ലഭിക്കാനുള്ളത്.
തനിക്ക് മാത്രം കാല് ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്നും സമാനമായ അവസ്ഥയാണ് മറ്റ് ഡ്രൈവര്മാര്ക്കെന്നും അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷത്തോളമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവർക്ക് പരാതി നല്‍കിയിട്ടും വിഷയത്തില്‍ അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് മോഹന്‍ദാസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.