Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബംഗാൾ ഉൾക്കടലിൽ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക്​ സാധ്യത

text_fields
bookmark_border
climate, Depression
cancel

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദം ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതുമൂലം സംസ്ഥാനത്ത്​ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ മിത​മോ ഇടത്തരമോ ആയ മഴക്ക്​ സാധ്യതയുണ്ട്​.

മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. വ്യാഴാഴ്ച കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന ജാഗ്രത നിര്‍ദേശം പുറത്തിറക്കി​.

വെള്ളിയാഴ്ച തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainclimatethunderDepression
News Summary - Depression likely over Bay of Bengal; Chance of rain with thunder and lightning for five days
Next Story