ന്യൂനമര്‍ദം: സംസ്ഥാനത്തിന്‍റെ പല ഭാഗത്തും മഴ
text_fieldsതിരുവനന്തപുരം: ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടർന്ന് സംസ്ഥാനത്തിെൻറ പല ഭാഗത്തും ചൊവ്വാഴ്ച മഴ പെയ്തു. പശ്ചിമ കൊച്ചിയിൽ ശക്തമായ മഴ പെയ്തതോടെ തീരവാസികളുടെ ആശങ്ക വർധിച്ചു. രാവിലെ മുതൽ അന്തരീക്ഷം മൂടി ക്കെട്ടിയപോലെയായിരുന്നു. വൈകീട്ട് മൂന്നോടെ പെയ്ത മഴ 20 മിനിറ്റ് നീണ്ടു. ഉച്ചയോടെ ചെല്ലാനം മേഖലയിൽ തിരമാലകൾ പതിവിലും കൂടുതൽ ശക്തിയാർജിച്ചു. മുൻകരുതൽ നടപടിയെന്നോണം തിരകയറ്റം ഉണ്ടായാൽ തീരവാസികളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. തീരത്ത് അഗ്നിശമനസേനയെ സജ്ജമാക്കിയിരുന്നു. ഫോർട്ട്കൊച്ചി കടപ്പുറത്ത് രണ്ട് കവാടങ്ങൾ പൊലീസ് അടച്ചു. സഞ്ചാരികളെ കടപ്പുറത്തുനിന്ന് മാറ്റി. വൈകീട്ട് ആറോടെ ചിലയിടങ്ങളിൽ ചാറ്റൽമഴയും പെയ്തു.
മലപ്പുറം ജില്ല ആസ്ഥാനത്തും മലയോര മേഖലയിലും തീരദേശത്തും മഴ ലഭിച്ചു. താനൂർ ഉൾപ്പെടെയുള്ള തീരദേശങ്ങളിൽ ചൊവ്വാഴ്ച വൈകീട്ട് ശക്തമായ മഴ പെയ്തു. വളാഞ്ചേരി, മഞ്ചേരി, നിലമ്പൂർ, കൊണ്ടോട്ടി േമഖലകളിൽ ചാറ്റൽ മഴയും ലഭിച്ചു.
വൈകീേട്ടാടെയാണ് കണ്ണൂർ ജില്ലയിൽ മഴയെത്തിയത്. മലയോരത്തും തലശ്ശേരി ഭാഗത്തും മഴ ശക്തിപ്രാപിച്ചു. അടക്കാത്തോട്, കരിയങ്കാപ്പ്, ശാന്തിഗിരി, ചെട്ടിയാംപറമ്പ്, കേളകം, കണിച്ചാർ പ്രദേശങ്ങളിൽ രാത്രി എേട്ടാടെ ശക്തമായ മഴ ലഭിച്ചു. നഗരത്തിലും രാത്രിയോടെ ചാറ്റൽമഴയുണ്ടായി. മഴയോടൊപ്പം ഇടിയും മിന്നലുമുണ്ടായിരുന്നു. കാസർകോട്ട് ചാറ്റൽ മഴയാണുണ്ടായത്. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും നേരിയ മഴ ലഭിച്ചു.
പശ്ചിമഘട്ട മലനിരകളിൽ കാട്ടുതീ നാശം വിതക്കുമ്പോൾ ആശ്വാസമായി മഴയെത്തി. ചൊവ്വാഴ്ച രാവിലെ മുതൽ നേരിയതോതിൽ മഴപെയ്തുതുടങ്ങിയത് വനപാലകർക്കൊപ്പം നാട്ടുകാർക്കും ആശ്വാസമായി. പെരിയാർ കടുവ സങ്കേതത്തിെൻറ തമിഴ്നാട് അതിർത്തിപങ്കിടുന്ന വനപ്രദേശങ്ങളിലെല്ലാം കാട്ടുതീ നാശം വിതച്ചുതുടങ്ങിയത് വനപാലകരെയും നാട്ടുകാരെയും ആശങ്കയിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.