സംവരണം: അവകാശ സംരക്ഷണത്തിനായി സമസ്ത രംഗത്തിറങ്ങും -ജിഫ്രി മുത്തുക്കോയ തങ്ങൾ
text_fieldsകോഴിക്കോട്: സംവരണവിഷയത്തിൽ അവകാശ സംരക്ഷണത്തിനായി സമസ്തയും പോഷക സംഘടനകളും രംഗത്തിറങ്ങുമെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മുന്നാക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ കൊടുക്കുന്നതിന് എതിരല്ല. അതേ സമയം പിന്നാക്കക്കാരുടെ അവകാശങ്ങൾ അപഹരിച്ച് മുന്നാക്കസംവരണം നടത്തരുത്. അടുത്ത ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിേക്കാട്ട് സമസ്ത പോഷക സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.
സംവരണവിഷയത്തിൽ സമസ്തയുടെ നീക്കത്തെ വർഗീയമായി ചിത്രീകരിക്കരുതെന്നും സമുദായത്തിെൻറ അവകാശത്തിനുവേണ്ടിയുള്ള ശബ്ദമാണിതെന്നും വിഷയമവതരിപ്പിച്ച് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. മുസ്ലിംകൾ ഒരുപാട് നേട്ടമുണ്ടാക്കി എന്ന പ്രചാരണം തെറ്റാണ്. എന്ത് നേടി എന്ന് സർവെ നടത്തിയാൽ ബോധ്യമാവും. ഭരണഘടന അനുസരിച്ചുള്ള അവകാശങ്ങൾ ഹനിക്കരുത് എന്നാണ് സമസ്ത ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.