കേരളാ കോൺഗ്രസിനെ പിന്തുണച്ചതിനെ എതിര്‍ത്ത സി.പി.ഐക്കെതിരെ ദേശാഭിമാനി
text_fieldsതിരുവനന്തപുരം: കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പിന്തുണ നൽകിയതിനെ എതിർത്ത സി.പി.ഐക്കെതിരേ രൂക്ഷവിമർശനവുമായി സി.പി.എം മുഖപത്രം ദേശാഭിമാനി. ‘കോണ്‍ഗ്രസ് തോറ്റതിന് ഇത്ര വേവലാതിയോ’ എന്ന പേരിലാണ് സി.പി.എമ്മിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് പത്രം മറുപടി നൽകിയിരിക്കുന്നത്. കോട്ടയം മറയാക്കി സി.പി.എമ്മിനെതിരെ ഉയർത്തുന്ന ആക്ഷേപങ്ങൾ കോണ്‍ഗ്രസിന് ജയിക്കാനും കോണ്‍ഗ്രസിനെ ജയിപ്പിക്കാനുമുള്ള ശ്രമങ്ങൾ വിഫലമായതിന്റെ വികാരപ്രകടനങ്ങൾ മാത്രമാണ്. ഇത് പാർട്ടിക്കെതിരെയുള്ള നീക്കമെന്ന് സി.പി.ഐയെ ഉന്നംവച്ച് ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.
കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനുണ്ടായ പരാജയം ആ പാർട്ടിയെയും യു.ഡി.എഫിനെയും വിഷമിപ്പിക്കുന്നതിൽ അത്ഭുതമില്ല. പക്ഷേ, കോണ്‍ഗ്രസിന്റെ തോൽവി മറ്റു പലർക്കും സഹജീവികൾക്കും അസ്വസ്ഥത സൃഷ്ടിച്ചുെവന്നും മുഖപ്രസംഗം വ്യക്തമാക്കി. കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണി ചര്‍ച്ച ചെയ്തെടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് യു.ഡി.എഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതായിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസും ബി.ജെ.പിയും ഒഴികെയുള്ള വ്യക്തികളെയും സഹകരിക്കാവുന്ന ഗ്രൂപ്പുകളില്‍നിന്നുള്ളവരെയും സ്ഥാനാര്‍ഥികളാക്കാമെന്നും അന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിച്ചിരുന്നു. അന്നത്തെ നിലപാടിലൂന്നിയ കാര്യം തന്നെയാണ് കോട്ടയത്ത് കണ്ടത്.
കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എടുത്ത നിലപാടിലും സ്വേച്ഛാപരമായ സമീപനത്തിലും എല്ലാവരിൽനിന്നും എതിർപ്പ് ഉയർന്നിരുന്നു. അവിടെ ഒരു അധികാര മാറ്റം മിക്കവാറും എല്ലാവരും ആഗ്രഹിച്ചിരുന്നു. ഒരു പ്രാദേശിക തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തോറ്റുപോയതിന് ഇത്രയും ഒച്ചപ്പാട് ഉണ്ടാക്കേണ്ടതുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചുപോയാൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും ദേശാഭിമാനി ആരോപിക്കുന്നു
യു.ഡി.എഫിനെയും ബി.ജെ.പിയെയും ദുര്‍ബലപ്പെടുത്തുകയെന്ന നിലപാടിലൂന്നിയ സമീപനമാണ് കോട്ടയത്തുണ്ടായത്. അതിനെതിരെയാണ് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആക്ഷേപം ഉയര്‍ന്നത്. അത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ ഊന്നിയുള്ളതാണെന്നു കരുതാനുള്ള മൌഢ്യം ആര്‍ക്കുമുണ്ടാകില്ലെന്നു കരുതാം. കോട്ടയം മറയാക്കി സി.പി.ഐ എമ്മിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ കോണ്‍ഗ്രസിന് ജയിക്കാനും കോണ്‍ഗ്രസിനെ ജയിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ വിഫലമായതിന്റെ വികാരപ്രകടനങ്ങള്‍ മാത്രമായേ കാണാനാകൂ. ഒരു പ്രാദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റുപോയതിന് ഇത്രയും ഒച്ചപ്പാട് ഉണ്ടാക്കേണ്ടതുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ. കോണ്‍ഗ്രസിനെ അധികാരക്കസേരയില്‍ അവരോധിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കോ സി.പി.ഐ എമ്മിനോ ചുമതലയുണ്ടോ. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതാണോ ധാര്‍മികതയുടെ അടിസ്ഥാനമെന്നും ദോശാഭിമാനി എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.