തിരുവനന്തപുരം വിമാനത്താവളം കിട്ടിയാലും അദാനി ഗ്രൂപ്പിന് കടമ്പകളേറെ
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കൈമാറാനുള്ള കരാര്‍ ഇൗമാസം 25ന് മുമ്പ് ഒപ്പുവെക്കുമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ തീരുമാനവിവരം പുറത്തുവന്നെങ്കിലും അദാനി ഗ്രൂപ്പിനെ കാത്തിരിക്കുന്നത് നിരവധി കടമ്പകൾ.
രണ്ടാംഘട്ട വികസനത്തിന് അടിയന്തരമായി സ്ഥലം കിട്ടിയിെല്ലങ്കില് വിമാനത്താവളം അദാനി ഏറ്റെടുത്തിട്ട് കാര്യമിെല്ലന്ന സ്ഥിതിയാണ് നിലവിലുള്ളത്. സ്വകാര്യവത്കരണത്തോടെ അദാനി ഏറ്റെടുത്ത രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളില്‍ തുടര്‍വികസനങ്ങള്‍ക്ക് ആവശ്യത്തിലധികം സ്ഥലമുണ്ട്.
എന്നാല്‍, തിരുവനന്തപുരം വിമാനത്താവളത്തിെൻറ അവസ്ഥ ഇതിന് നേര്‍വിപരീതമാണ്. നിലവില്‍ റണ്‍വേയില്‍ ബേസിക് സ്ട്രിപ് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലമില്ലാത്തതിനാൽ സുരക്ഷാ ഏജന്‍സിയുടെ താല്‍ക്കാലിക ലൈസന്‍സിലാണ് വിമാനത്താവളം പ്രവര്‍ത്തിച്ചുപോകുന്നത്. ബേസിക് സ്ട്രിപ് ഉെണ്ടങ്കില്‍, റണ്‍വേയില്‍നിന്ന് പുറത്തേക്ക് തെന്നുന്ന വിമാനങ്ങള്‍ക്ക് റണ്‍വേ വിട്ടാലും പിന്നീട് തിരികെ കയറാന്‍ കഴിയും.
നിലവില്‍ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങള്‍ റണ്‍വേ കടന്നാലും അപകടമില്ലാതെ തിരിച്ചുവരാനുള്ള സംവിധാനമായ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയാ (റീസ) റണ്‍വേയുടെ അറ്റത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് അത്രയും സുരക്ഷിതമല്ല. പലപ്പോഴും വിമാനങ്ങള്‍ക്ക് അപകടങ്ങള്‍ ഉണ്ടാകുന്നത് റണ്‍വേയില്‍ പുറത്തേക്ക് പോയാല്‍ പിന്നീട് തിരിച്ചുകയറാന്‍ കഴിയാതെവരുന്നതുമൂലമാണ്.
അതിനാല്‍ ഇൻറര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരം റണ്‍വേയില്‍ ബേസിക് സ്ട്രിപ് ഉള്ള വിമാനത്താവളങ്ങള്‍ക്ക് മാത്രമേ ലൈസന്‍സ് നല്കാന് പാടുള്ളൂയെന്നാണ് നിയമം.
ഐ.സി.എ.ഒ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വിമാനത്താവളങ്ങളില്‍ വിദേശരാജ്യങ്ങളിലെ എയര്‍ലൈന്‍സുകള്‍ സര്‍വിസ് നടത്താന്‍ മടിക്കും. ബേസിക് സ്ട്രിപ് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതിനിടെയാണ് വിമാനത്താവളം സ്വകാര്യവത്കരിക്കപ്പെട്ട് അദാനിയുടെ കൈകളിലേക്കെത്തുന്നത്.
ഇതോടെ സര്‍ക്കാര്‍ ഇൗ ശ്രമത്തില്‍നിന്ന് പിന്മാറി. ചാക്ക ഭാഗത്തുനിന്ന് 13 ഏക്കര്‍ സ്ഥലം അടിയന്തരമായി ഏറ്റെടുത്താലേ അന്താരാഷ്ട്ര നിയമപ്രകാരമുള്ള സ്ട്രിപ് സജ്ജമാക്കാന്‍ കഴിയൂ. ഇതിനുപുറമെ വിമാനത്താവളത്തിെൻറ വികസനത്തിന് ആവശ്യമായ സ്ഥലമില്ലാത്തതുകാരണം വിമാനത്താവളത്തിെൻറ ദൈനംദിന കാര്യങ്ങളെ ഗൗരവമായി ബാധിക്കുന്നെന്നും അതിനാല്‍ വള്ളക്കടവ്-വയ്യാമൂല ഭാഗത്ത് അടിയന്തരമായി സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന ആവശ്യവുമായി എയര്‍പോര്‍ട്ട് അതോറിറ്റി സംസ്ഥാനസര്‍ക്കാറിനെ സമീപിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ 2012 ഡിസംബര്‍ 24ന് കേന്ദ്ര വ്യോമയാന മന്ത്രി, എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്മാന്, ചീഫ് സെക്രട്ടറിയടക്കമുള്ളവരുടെ യോഗം വിളിക്കുകയും യോഗത്തില്‍ വിമാനത്താവള വികസനത്തിന് സ്ഥലം നല്കാന് സര്‍ക്കാര്‍ തയാറാണന്ന് ഉറപ്പും നല്കി.
ഇതിനെതുടര്‍ന്ന് വള്ളക്കടവ് വയ്യാമൂലയില്‍നിന്ന് 18 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്കാന് തീരുമാനിച്ചു. ഇവിടെ സ്ഥലം ഏറ്റെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തി സ്ഥലം ഏറ്റെടുക്കുന്നതുമായുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോയി. സ്വകാര്യവത്കരണത്തിലേക്ക് മാറിയപ്പോള്‍ വിമാനത്താവളത്തിെൻറ വികസനത്തിന് ഭൂമി വിട്ടുകൊടുക്കാമെന്ന് സമ്മതിച്ച വസ്തു ഉടമകൾ വിട്ടുകൊടുക്കില്ലെന്ന നിലപാടിലേക്ക് മാറി. വിമാനത്താവളത്തില്‍ കൂടുതല്‍ വികസനം നടത്തിയാല്‍ മാത്രമേ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്കാന് കഴിയൂ.
വിദേശ സര്‍വിസുകള്‍ ഇവിടേക്ക് പറന്നിറങ്ങണമെങ്കില്‍ അതിന് ആവശ്യമായ സംവിധാനങ്ങളൊരുക്കണം. വികസനത്തിന് അടിയന്തരമായി സ്ഥലം ആവശ്യമുെണ്ടന്നിരിക്കെ വിമാനത്താവളം ഏറ്റെടുത്താലും സ്ഥലമില്ലാത്തതു കാരണം അദാനിക്ക് മുന്നോട്ടുപോകാന്‍ ഏറെ കിതക്കേണ്ടിവരും. ഇതിനുപുറമെ സ്വകാര്യവത്കരിച്ച വിമാനത്താവളങ്ങളില്‍ പരസ്യത്തിലൂടെയും റിയല്‍ എസ്റ്റേറ്റ് വികസനത്തിലൂടെയുമാണ് നടത്തിപ്പുകാര്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നതുതന്നെ. അതിനുള്ള സംവിധാനങ്ങളും ഇവിടെയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.