തൊഴിൽമേഖലകളിൽ ചലനം; യാത്രാവശ്യകത വർധിെച്ചങ്കിലും ആശ്രയിക്കാനാകാതെ പൊതുഗതാഗതം
text_fieldsതിരുവനന്തപുരം: ആവശ്യകതക്കനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താൻ അനുമതി നൽകിയിട്ടും കെ.എസ്.ആർ.ടി.സിക്ക് റോഡിലിറങ്ങാൻ മടി, യാത്രക്കാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഒാടിയിരുന്ന സർവീസുകളും റെയിൽവേ നിർത്തി. വ്യവസായ സംരംഭങ്ങളും സ്വകാര്യമേഖലയും സർക്കാർ ഒാഫീസുകളുമടക്കം പ്രവർത്തിച്ച് തുടങ്ങിയതോടെ യാത്രാവശ്യകതയേറിയെങ്കിലും പൊതുഗതാഗതമില്ലാത്തത് സാധാരണക്കാർക്ക് ഇരട്ടി പ്രഹരമാകുന്നു.
ലോക്ഡൗൺ നീട്ടിയെങ്കിലും തൊഴിൽ മേഖലകൾ പ്രവർത്തനമാരംഭിച്ചത് കണക്കിലെടുത്താണ് കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ സർവീസുകൾ ഒാപറേറ്റ് ചെയ്യാൻ അനുവാദം നൽകിയത്. എന്നാൽ ആദ്യ ദിനത്തിൽ 167 ബസുകളാണ് മാത്രമാണ് (തെക്കൻ മേഖല-47, മധ്യമമേഖല-58, വടക്കൻ മേഖല-52) ഒാടിച്ചത്. നിർത്തിവെച്ച സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സമയപ്പട്ടിക സംബന്ധിച്ചോ മുൻകൂട്ടി അറിയിപ്പുകളൊന്നും നൽകിയതുമില്ല. അതുകൊണ്ട് തന്നെ ആദ്യദിവസം അധികം യാത്രക്കാരെ ലഭിച്ചിരുന്നില്ല.
ആദ്യ ദിനത്തിലെ സർവീസുകളിൽ ഭൂരിഭാഗവും സർക്കാർ ജീവനക്കാർക്ക് വേണ്ടിയായിരുന്നു. പ്രവർത്തനനുമതിയുള്ള വ്യവസായമേഖലകളിലേക്കുള്ള സർവീസുകൾ നടത്തിയതുമില്ല. സർക്കാർ ജീവനക്കാർ സ്വന്തംവാഹനത്തിലും മറ്റ് ബദൽ സംവിധാനങ്ങളെയും ആശ്രയിക്കുമെങ്കിലും പ്രവർത്തനാനുമതിയുള്ള സ്വകാര്യമേഖലകളിലും വ്യവസായ ശാലകളിലും പ്രവർത്തിക്കുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്. പ്രതിദിനം കിട്ടുന്ന കൂലിയിൽ നല്ലൊരു പങ്കും യാത്രാച്ചെലവിനായി നീക്കിവെക്കേണ്ടി വരും. ദിവസങ്ങളായി അടഞ്ഞുകിടന്ന തൊഴിൽ മേഖലകൾ ഭാഗികമായി പ്രവർത്തിച്ച് തുടങ്ങിയിയെങ്കിലും യാത്രാസൗകര്യമില്ലാത്തതാണ് സാധാരണക്കാരെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാകുന്നത്.
കെ.എസ്.ആർ.ടി.സി അടക്കം നിശ്ചലമായ ഘട്ടത്തിലും അവശ്യസർവീസ് മേഖലയിലുള്ളവക്കടക്കം ആശ്വാസമായിരുന്നത് റെയിൽവേ സർവീസുകളാണ്.
ലോക്ഡൗണിനെ തുടർന്ന് സർവീസുകൾ വെട്ടിക്കുറച്ചപ്പോഴും ആവശ്യകത പരിഗണിച്ച് പരിമിതമായ അളവിൽ സർവീസ് നടത്താൻ റെയിൽവേ തയ്യാറായിരുന്നു. അതേ ഇളവുകൾ വരികയും കൂടുതൽ പേർ റെയിൽവേ ആശ്രയിക്കുകയും ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാകെട്ട ഒാടിയിരുന്ന ട്രയിനുകൾ പോലും റെയിൽവേ നിർത്തിവെച്ചു.
എറണാകുളം-കണ്ണൂർ ഇൻറർസിറ്റി, കണ്ണൂർ-എറണാകുളം ഇൻർസിറ്റി, തിരുവനന്തപുരം-കോഴിക്കോട് ശതാബ്ദി, േകാഴിക്കോട്-തിരുവനന്തപുരം ശതാബ്ദി എന്നിവയാണ് ഏറ്റവുമൊടുവിൽ നിർത്തിലാക്കിയത്.
താത്കാലികമായി നിർത്തലാക്കിയത്. തിരുവനന്തപുരം-ഷൊർണൂർ-തിരുവനന്തപുരം വേണാട്, എറണാകുളം-തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്, ആലപ്പുഴ --കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ്, പുനലൂർ-ഗുരുവായൂർ- -പുനലൂര് സ്പെഷ്യൽ, മംഗളൂരു-തിരുവനന്തപുരം-മംഗളൂരു മലബാർ, എന്നിങ്ങനെ യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്നു ട്രെയിനുകളും റദ്ദാക്കിയതോടെയാണ് യാത്രപ്രശ്നം രൂക്ഷമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.