Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ്രൂപ്പുകൾ പ്രതിഷേധം...

ഗ്രൂപ്പുകൾ പ്രതിഷേധം കടുപ്പിച്ചിട്ടും നേതൃത്വം പുനഃസംഘടനയുമായി മുന്നോട്ട്​

text_fields
bookmark_border
ഗ്രൂപ്പുകൾ പ്രതിഷേധം കടുപ്പിച്ചിട്ടും നേതൃത്വം പുനഃസംഘടനയുമായി മുന്നോട്ട്​
cancel

തി​രു​വ​ന​ന്ത​പു​രം: ബ്ലോ​ക്ക്​ ക​മ്മി​റ്റി പു​നഃ​സം​ഘ​ട​ന​യി​ൽ മ​തി​യാ​യ കൂ​ടി​യാ​ലോ​ച​ന ഉ​ണ്ടാ​യി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി എ, ​ഐ ഗ്രൂ​പ്പു​ക​ൾ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ചി​ട്ടും ശേ​ഷി​ക്കു​ന്ന പു​നഃ​സം​ഘ​ട​ന​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ഉ​റ​ച്ച്​ സം​സ്ഥാ​ന കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം.

ബ്ലോ​ക്ക്​ പു​നഃ​സം​ഘ​ട​ന പൂ​ർ​ത്തി​യാ​യ​തി​ന്​ പി​ന്നാ​ലെ മു​ൻ തീ​രു​മാ​ന​പ്ര​കാ​രം മ​ണ്ഡ​ലം ക​മ്മി​റ്റി പു​നഃ​സം​ഘ​ട​ന​യി​ലേ​ക്കാ​ണ്​ നേ​തൃ​ത്വം​ ശ്ര​ദ്ധ​കേ​​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രു​ടെ പ​ട്ടി​ക ജൂ​ൺ 15ന​കം കെ.​പി.​സി.​സി​യി​ൽ എ​ത്തി​ക്കാ​ൻ നേ​തൃ​ത്വം ഡി.​സി.​സി​ക​ളോ​ട്​ നി​ർ​ദേ​ശി​ച്ചു.മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ പു​നഃ​സം​ഘ​ട​ന ജി​ല്ല​ത​ല​ത്തി​ൽ ന​ട​ത്താ​നാ​ണ്​ നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​ത​ല ച​ർ​ച്ച​ക​ളി​ൽ ഒ​റ്റ​പ്പേ​രി​ലേ​ക്ക്​ എ​ത്തു​ന്ന പ്ര​സി​ഡ​ന്റു​മാ​രെ അ​ത​ത് ഡി.​സി.​സി പ്ര​സി​ഡ​ന്റു​മാ​ർ​ത​ന്നെ പ്ര​ഖ്യാ​പി​ക്കും.

തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ട്ടി​ക ത​ർ​ക്ക​മു​ള്ള പേ​രു​ക​ളു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി 15ന​കം കെ.​പി.​സി.​സി​ക്ക്​ കൈ​മാ​റ​ണം.

ജി​ല്ല​ക​ൾ കൈ​മാ​റു​ന്ന ക​ര​ട് പ​ട്ടി​ക കെ.​പി.​സി.​സി​യു​ടെ ഏ​ഴം​ഗ ഉ​പ​സ​മി​തി പ​രി​ശോ​ധി​ക്കും. അ​വ​ർ​ക്കും തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ മാ​ത്രം കെ.​പി.​സി.​സി പ്ര​സി​ഡ​ന്റി​ന്‍റെ പ​രി​ഗ​ണ​ന​ക്ക്​​ കൈ​മാ​റും. തു​ട​ർ​ന്ന്​ പ്ര​സി​ഡ​ന്റ്​ പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

അ​തി​നി​ടെ, ബ്ലോ​ക്ക് ക​മ്മി​റ്റി പു​നഃ​സം​ഘ​ട​ന​യി​ൽ മ​തി​യാ​യ കൂ​ടി​യാ​ലോ​ച​ന ഉ​ണ്ടാ​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് എ, ​ഐ ഗ്രൂ​പ്പു​ക​ളു​ടെ നീ​ക്കം. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ സ​മീ​പ​ന​ത്തി​നെ​തി​രെ ഒ​രു​മി​ച്ച്​ ഹൈ​ക​മാ​ൻ​ഡി​നെ സ​മീ​പി​ക്കു​ന്ന​തും ​ഗ്രൂ​പ്പു​ക​ൾ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ബ്ലോ​ക്ക്​ പു​നഃ​സം​ഘ​ട​ന അ​ന്തി​മ​മാ​ക്കും​മു​മ്പ്​ മു​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റു​മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​ണ​മെ​ന്ന ധാ​ര​ണ നേ​തൃ​ത്വം അ​വ​ഗ​ണി​ച്ച​താ​ണ് ഗ്രൂ​പ്പു​ക​ളെ ചൊ​ടി​പ്പി​ച്ച​ത്. ഇ​ക്കാ​ര്യ​ങ്ങ​ളു​ൾ​പ്പെ​ടെ പാ​ർ​ട്ടി​യി​ലെ സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ൾ എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​യ എം.​എം. ഹ​സ​ൻ, കെ.​സി. ജോ​സ​ഫ്, ബെ​ന്നി ബെ​ഹ​നാ​ൻ എ​ന്നി​വ​ർ ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യെ ബു​ധ​നാ​ഴ്ച നേ​രി​ട്ട് ​ക​ണ്ട്​​ ധ​രി​പ്പി​ച്ചു. ഇ​വ​ർ മ​ട​ങ്ങി​വ​ന്ന​ശേ​ഷം സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ളു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച് തു​ട​ർ​നീ​ക്ക​ങ്ങ​ളി​ൽ ധാ​ര​ണ​യു​ണ്ടാ​ക്കും. എ.​ഐ.​സി.​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ നേ​രി​ൽ​ക​ണ്ട് പ​രാ​തി അ​റി​യി​ക്കാ​നാ​ണ് നീ​ക്കം. എ​ന്നാ​ൽ, കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യാ​ണ്​ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം. ബ്ലോ​ക്ക്​ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ട്ടി​ക​യെ കു​റ്റ​പ്പ​ടു​ത്താ​ൻ ആ​ർ​ക്കും ക​ഴി​യാ​ത്ത​ത്​ ഇ​തി​നാ​ലാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestsleadershipreorganization
News Summary - Despite the protests by the groups, the leadership went ahead with the reorganization
Next Story