ഹാർഡ് ഡിസ്ക് നശിപ്പിച്ചതും വാഹനത്തിന്‍റെ പിന്തുടരലും ദുരൂഹം -അൻസിയുടെ പിതാവ് കബീർ
text_fieldsകൊച്ചി: ഡി.ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലിലെ ഹാർഡ് ഡിസ്ക് നശിപ്പിച്ചതും അപകടത്തിനിരയായ കാറിനെ മറ്റൊരു വാഹനം പിന്തുടർന്നതും ദുരൂഹത ഉയർത്തുെന്നന്ന് മരണപ്പെട്ട മുൻ മിസ്കേരള അൻസി കബീറിെൻറ പിതാവ് അബ്ദുൽ കബീർ. മകൾക്ക് ശത്രുക്കൾ ഉണ്ടായിരുന്നതായി അറിയില്ല. എല്ലാവരോടും നല്ല നിലയിലാണ് അൻസി ഇടപെട്ടിരുന്നത്. എല്ലാ അഭ്യൂഹങ്ങളിലും യാഥാർഥ്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
കുണ്ടന്നൂരിൽ കാർ നിർത്തി സംസാരിച്ചത് എന്തിനാണെന്ന് അറിയേണ്ടതുണ്ട്. പിന്തുടർന്ന കാറിലുണ്ടായിരുന്ന ആൾക്ക് ഹോട്ടലുമായുണ്ടായിരുന്ന ബന്ധം അന്വേഷിക്കണം. ഡി.ജെ പാർട്ടികളിലൊക്കെ മകൾ മുമ്പ് പങ്കെടുത്തതായി അറിവില്ല. സാധാരണ എറണാകുളത്ത് എത്തുമ്പോൾ പാലാരിവട്ടത്ത് സുഹൃത്തുക്കളോടൊപ്പമാണ് മകൾ താമസിക്കാറുണ്ടായിരുന്നത്. ഒരുപാട് സുഹൃത്തുക്കളുണ്ടായിരുെന്നന്നും എല്ലാവരെയും അറിയില്ലെന്നും അബ്ദുൽ കബീർ സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഈ മാസം ഒന്നിന് തിരികെ വീട്ടിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. അപകടത്തിന് ദിവസങ്ങൾക്കുമുമ്പ് അമ്മയോട് തെൻറ അടുത്തേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശാരീരിക ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ പോയിരുന്നില്ല. സംഭവത്തിൽ നിരവധി സംശയങ്ങളുണ്ട്. അതൊക്കെ അന്വേഷണത്തിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. കേസിെൻറ മുന്നോട്ടുപോക്ക് വിലയിരുത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കും. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയെയോ പ്രതിപക്ഷ നേതാവിനെയോ കണ്ട് പരാതി അറിയിക്കും.
മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കണമെന്നതായിരുന്നു അൻസിയുടെ ആഗ്രഹം. നല്ല നിലയിൽ എത്തിയാൽ അർബുദ ബാധിതർക്ക് കൈത്താങ്ങാകണമെന്നും അവൾ ആഗ്രഹിച്ചിരുന്നതായി പിതാവ് കൂട്ടിച്ചേർത്തു. നിലവിലെ അന്വേഷണത്തിൽ തൃപ്തരാണെന്ന് അൻസി കബീറിെൻറ അമ്മാവൻ നസീം പ്രതികരിച്ചു.
നീതിതേടി കുടുംബം ക്രൈംബ്രാഞ്ചിന് മുന്നിൽ
കൊച്ചി: ദേശീയപാതയിൽ മുൻ മിസ് കേരളയടക്കം ദുരൂഹ അപകടത്തിൽ മരിച്ച സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ. അപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ എന്നിവരുടെ കുടുംബാംഗങ്ങളാണ് ആവശ്യവുമായി ക്രൈംബ്രാഞ്ചിനെ സമീപിച്ചത്.
ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. നമ്പർ18 ഹോട്ടലിൽനിന്ന് കാണാതായ ഹാർഡ് ഡിസ്ക് കണ്ടെത്തണം, ഹോട്ടലുടമ റോയി വയലാട്ടിനെതിരെ വിശദ അന്വേഷണം നടത്തണം. റോയിയുടെ നിർദേശപ്രകാരമാണോ ഓഡി കാറിൽ സൈജു പിന്തുടർന്നത്, അപകടം നടന്ന രാത്രി ഹോട്ടലിൽ എന്താണ് സംഭവിച്ചത് എന്നീ കാര്യങ്ങൾ പരിശോധിക്കണമെന്നാണ് ആവശ്യം. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
അതേസമയം അഞ്ജന ഷാജെൻറ വാഹനത്തെ മുമ്പും അജ്ഞാതർ പിന്തുടർന്നിട്ടുണ്ടെന്ന സംശയവും കുടുംബം പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിലും പരിശോധന വേണം. പാർട്ടിക്കിടെ എന്ത് സംഭവിെച്ചന്നും എന്തിനാണ് മറ്റൊരു കാർ പിന്തുടർന്നതെന്നും അന്വേഷിക്കണമെന്ന് അഞ്ജനയുടെ സഹോദരൻ അർജുൻ ആവശ്യപ്പെട്ടു.
അപകടത്തിൽപെട്ട കാറിെൻറ ഫോറൻസിക് പരിശോധന വരുംദിവസങ്ങളിൽ നടക്കും. മുമ്പ് എപ്പോഴെങ്കിലും കാറിന് ഏതെങ്കിലും വിധത്തിലുള്ള തകരാർ ഉണ്ടായിരുന്നോ എന്നാണ് പരിശോധിക്കുക. അപകടത്തിൽപെട്ടവർ സഞ്ചരിച്ച കാറിനെ പിന്തുടർന്ന സൈജുവിെൻറ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.