ഭാഷയെ തകർത്താൽ സംസ്കാരത്തെയും മാനവികതയെയും തകർക്കാനാകും-ഡോ. ശശി മുദിരാജ്
text_fieldsതൃശൂർ: ഭാഷയെ തകർത്താൽ സംസ്കാരത്തെയും മാനവികതയെയും തകർക്കാനാകുമെന്ന് ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല മുൻ പ്രഫസറും സാഹിത്യകാരിയുമായ ഡോ. ശശി മുദിരാജ്. ദക്ഷിണേന്ത്യൻ ഹിന്ദി സാഹിത്യ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ.
ഭാഷാപഠനം ഇല്ലാതാക്കി ഭാരതീയ ബഹുസ്വര സംസ്കാരത്തെ ഇല്ലാതാക്കാൻ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ശ്രമിക്കുന്നത്. പ്രേംചന്ദിൻറെ പിൻതലമുറക്കാരായ ഹിന്ദി എഴുത്തുകാർ സാധാരണ ജനങ്ങളുടെ ജീവിതങ്ങളിലൂടെ ചെറുത്തുനില്പ് നടത്തുകയാണെന്ന് അവർ പറഞ്ഞു.
എ.ഐ. കാലഘട്ടത്തിലെ ഹിന്ദിയെക്കുറിച്ചുള്ള സെഷൻ ശ്രദ്ധേയമായി. എ.ഐ.യുടെ നേട്ടങ്ങൾക്കൊപ്പം ദൂഷ്യവശങ്ങളും ചർച്ചയ്ക്കു വിധേയമായി. വിവിധ സെഷനുകളിൽ എഴുത്തുകാരായ ലീലാധർ മണ്ഡലോയി, പ്രഫ. അനാമിക അനു, സാഹിത്യവിമർശകരായ ഡോ. പി. രവി, ഡോ. മഞ്ജുനാഥ്, ഡോ. ബീർപാൽ സിങ് യാദവ്, ഡോ.ശ്രുതികാന്ത് ഭാരതി, സന്തോഷ് കുമാരി അറോറ, ഡോ. ജവഹർ കർണാവത്, ഡോ. ലതാ ചൗഹാൻ, ഡോ.ആർ.ശശിധരൻ, ഡോ. കെ.ജി. പ്രഭാകരൻ, പ്രൊഫ. രാംപ്രകാശ്, ഡോ..അനാമിക അനു, ഡോ. രാജേശ്വരി കെ., ഡോ. ലീന സാമുവൽ, ഡോ.രമ്യ പി.ആർ., ഡോ. മധുശീൽ ആയില്ലത്ത്, ഡോ. എസ്. മഹേഷ്, ഡോ. ഷിബു എ.പി. എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സമാപന സമ്മേളത്തിൽ ഡോ.ഉപുൽ രഞ്ജിത് മുഖ്യപ്രഭാഷണം നടത്തി. ഡോ. പത്മപ്രിയ അധ്യക്ഷത വഹിച്ചു. ഡോ. മഹേഷ് എസ്. സ്വാഗതവും ജനറൽ കൺവീനർ ഡോ. വി.ജി. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.