കാടാമ്പുഴ ദേവസ്വം ആശുപത്രിയുടെ ഉദ്ഘാടനത്തിന് ചെലവഴിച്ച തുകയുടെ വിശദാംശം തേടി ഹൈകോടതി
text_fieldsകൊച്ചി: കാടാമ്പുഴ ഭഗവതി ദേവസ്വത്തിന് കീഴിലെ ആശുപത്രിയുടെ ഉദ്ഘാടനത്തിന് ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ തേടി ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രവർത്തനങ്ങളും അറിയിക്കാൻ ദേവസ്വം എക്സിക്യുട്ടിവ് ഓഫിസർക്ക് ജസ്റ്റിസ് അനിൽ. കെ നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശം നൽകി.
ആശുപത്രി ഉദ്ഘാടന സപ്ലിമെന്റിലേക്ക് മലബാർ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങൾ 15,000 രൂപ വീതം പരസ്യത്തിന് നൽകണമെന്ന ദേവസ്വം കമീഷണറുടെ ഉത്തരവിനെതിരെ മഞ്ചേരി സ്വദേശി പി.വി. മുരളീധരൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കഴിഞ്ഞ തവണ ഹരജി പരിഗണിച്ച ഡിവിഷൻ ബെഞ്ച്, ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ രണ്ടു മാസത്തേക്ക് കൂടി നീട്ടി. മറുപടി സത്യവാങ്മൂലം നൽകാൻ എക്സിക്യൂട്ടിവ് ഓഫിസർ സമയം തേടിയതിനെത്തുടർന്ന് ഹരജി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.