തടങ്കല്‍പാളയ നിർമാണം: വെളിപ്പെടുത്തല്‍ ദുരൂഹം -എൻ.കെ. പ്രേമചന്ദ്രൻ
text_fieldsകൊല്ലം: പൗരത്വനിയമവും തടങ്കല്‍പാളയ നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ വെളിപ്പെടുത്തല്‍ ദുരൂഹവും സംശയാസ്പദവുമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. സര്‍ക്കാറിന് ആത്മാർഥതയുണ്ടെങ്കില്‍ ഈ വിഷയത്തിൽ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താനുള്ള ജനാധിപത്യ മര്യാദയും ഔചിത്യവും കാണിക്കണം.
അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍പാളയ നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽനിന്ന് സംസ്ഥാനസര്‍ക്കാറിന് കത്ത് ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ വിശദാംശം എന്താണ്. ഇതിൽ എന്ത് നടപടി സ്വീകരിച്ചു എന്നിങ്ങനെ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശവും ആകാംക്ഷയുമുണ്ട്.
ലളിതമായ ചോദ്യങ്ങള്‍ക്കുപോലും മറുപടി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്നതിന് പകരം ചിലതൊക്കെ മറയ്ക്കാന്‍ കാണിക്കുന്ന വ്യഗ്രത സംശയം വർധിപ്പിക്കുന്നതാണ്. പരസ്യമായി കേന്ദ്രനയത്തെ വിമര്‍ശിക്കുകയും രഹസ്യമായി പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.