മന്ത്രി കെ. രാധാകൃഷ്ണനെ അധിക്ഷേപിച്ച് ഫേസ്ബുക് പോസ്റ്റ്; പരുമല സ്വദേശിക്കെതിരെ കേസെടുത്തു
text_fieldsതിരുവല്ല: ശബരിമല സന്ദർശനത്തിനിടെ സന്നിധാനത്ത് ദർശനത്തിന് എത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പരുമല സ്വദേശിക്കെതിരെ പുളിക്കീഴ് പൊലീസ് കേസെടുത്തു. പരുമല ഇടയ്ക്കാട്ട് വീട്ടിൽ ശരത്ത് നായർക്കെതിരെയാണ് കേസെടുത്തത്.
ഡി.വൈ.എഫ്.ഐ പരുമല മേഖല സെക്രട്ടറി നൽകിയ പരാതിയിലാണ് ഐ.പി.സി 153 (എ)യും പട്ടികജാതി പട്ടികവർഗ്ഗ പീഡനനിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തി കേസെടുത്തത്. മണ്ഡലപൂജയോട് അനുബന്ധിച്ച് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന വേളയിൽ മന്ത്രി സോപാനത്ത് നിൽക്കുന്ന ഫോട്ടോ ഉൾപ്പെടുത്തി ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിടുകയായിരുന്നു. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പുളിക്കീഴ് എസ്.എച്ച്.ഒ ഇ. അജീബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.