പള്ളിയിലേക്ക് ഖുർആൻ നൽകി ദേവകി ചേച്ചിയുടെ സ്നേഹസേന്ദശം
text_fieldsകാളികാവ് (മലപ്പുറം): പുനർനിർമാണം നടത്തിയ വലിയ ജുമുഅത്ത് പള്ളിയിലേക്ക് ഖുർആൻ നൽകി ചെല്ലക്കൊടി കോളനിയിലെ ദേവകി ചേച്ചി പകർന്നുനൽകിയത് സ്നേഹത്തിെൻറയും ഐക്യത്തിെൻറയും സേന്ദശം. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മഞ്ഞപ്പെട്ടി പള്ളി പുനർനിർമാണം കഴിഞ്ഞ് വ്യാഴാഴ്ച ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
മൂന്നു ദിവസങ്ങളിലായി പൊതുജനങ്ങൾക്ക് പള്ളി സന്ദർശനത്തിനുള്ള അവസരമുണ്ടായിരുന്നു. ആ സമയത്താണ് ദേവകിച്ചേച്ചി ഖുർആൻ കോപ്പി നൽകാൻ തീരുമാനിച്ചത്. ഗ്രന്ഥകാരനും പണ്ഡിതനുമായ വി.കെ. കുട്ടി ഫൈസി ഏറ്റുവാങ്ങി.
ഖതീബ് മുനീറുൽ ഹസൻ ഫൈസി, ഹിഫ്ള് കോളജ് അധ്യാപകൻ അൽ ഹാഫിള് റഫീഖ് കാടാമ്പുഴ, അനീസ് കൂരാട്, സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂല, വി.കെ. അബൂബക്കർ, വി.കെ. അബ്ദു, വി. കുട്ടി മമ്മദ്, എം. അബ്ദുല്ല, കെ.വി. സിറാജ്, വി.കെ. സിബ്ഹത്തുല്ല തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.