വികസന വിസ്ഫോടനമാണ് ലക്ഷ്യം –മന്ത്രി ഡോ. തോമസ് ഐസക്
text_fieldsതൃശൂര്‍: അധികാര വികേന്ദ്രീകരണത്തിന്‍െറ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഏറ്റവും ഉത്തമമായ മാതൃക പഞ്ചായത്തുകളാണെന്നും നവകേരള ജനകീയാസൂത്രണത്തിലൂടെ രണ്ടാം വികസന വിസ്ഫോടനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. പതിമൂന്നാം പദ്ധതി ‘നവകേരളത്തിന് ജനകീയാസൂത്രണം’ പരിപാടിയുടെ ആസൂത്രണ പ്രവര്‍ത്തക സംഗമവും ക്രോഡീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.എം.എസ് സര്‍ക്കാറിന്‍െറ കാലത്തെ ഭൂപരിഷ്കരണം പോലെയാണ് പുതിയ കാലത്തെ രണ്ടാം ജനകീയാസൂത്രണത്തെ കാണുന്നത്. 50 ശതമാനം ഫണ്ട് താഴത്തെട്ടിലൂടെ ജനങ്ങളിലത്തെിച്ച് സമൂഹത്തില്‍ വികസനപരമായ അവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീ ശാക്തീകരണത്തെ മുന്നേറ്റ ചാലകമാക്കി ഉപയോഗിക്കാനും പദ്ധതി തയാറാക്കുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ഇത്തരം വികസനാത്മകത സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.കക്ഷിരാഷ്ട്രീയത്തിന് അതീതമായി പതിമൂന്നാം പദ്ധതിക്ക് മുസ്ലിംലീഗിന്‍െറ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് യോഗത്തില്‍ പങ്കെടുത്ത മുന്‍ തദ്ദേശഭരണ മന്ത്രി കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.