ദേവനും ദേവികയും; ഇതൊരു സാഹോദര്യത്തിന്റെ 'സ്റ്റാർട്ടപ് സ്റ്റോറി'
text_fieldsകൊച്ചി: കീടങ്ങളുടെ ആക്രമണത്താൽ ദുരിതം അനുഭവിച്ച നെൽകർഷകരുടെ വേദന കണ്ടാണ് ദേവൻ ചന്ദ്രശേഖരൻ എന്ന ബി.ടെക്കുകാരൻ ഇവർക്ക് എന്തുചെയ്യാനാവുമെന്ന് ആലോചിച്ചുതുടങ്ങിയത്. എൻജിനീയറിങ് കഴിഞ്ഞ് ജോലിചെയ്തുകൊണ്ടിരുന്ന ചേച്ചി ദേവിക ചന്ദ്രശേഖരൻകൂടി സാങ്കേതികസഹായവുമായി ഒപ്പംനിന്നതോടെ പിറന്നത് ഫ്യൂസലേജ് ഇന്നവേഷൻസ് എന്ന അഗ്രിടെക് സ്റ്റാർട്ടപ് കമ്പനിയാണ്. തുടങ്ങി ഒരു വർഷമാവുംമുമ്പേ യു.എൻ െഡവലപ്മെൻറ് പ്രോഗ്രാമിേൻറതുൾെപ്പടെ നാല് കിടിലൻ സ്റ്റാർട്ടപ് പ്രോത്സാഹന ഗ്രാൻറുകൾ ലഭിെച്ചന്ന് അറിയുമ്പോഴാണ് ഈ സഹോദര സംരംഭത്തിെൻറ വിജയത്തിളക്കം മനസ്സിലാവുക.
ഡ്രോൺ സാങ്കേതികവിദ്യയും നിർമിതബുദ്ധിയും (എ.ഐ) കാർഷികമേഖലയിലേക്ക് കൊണ്ടുവരുെന്നന്നതാണ് ഇവരുടെ സ്റ്റാർട്ടപ്പിന്റെ അടിസ്ഥാനതത്ത്വം. ഡ്രോണുപയോഗിച്ച് വിളകളുടെ പ്രശ്നങ്ങൾ കണ്ടെത്തുകയും പരിഹാരമാർഗങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. കളമശ്ശേരി മേക്കർ വില്ലേജിലാണ് സ്റ്റാർട്ടപ് പ്രവർത്തിക്കുന്നത്. ശർദ ലോഞ്ച്പാഡും സ്റ്റാർട്ടപ് ഇന്ത്യയും ചേർന്ന് ദേശീയതലത്തിൽ നടത്തിയ ഇന്നവേഷൻ ചലഞ്ചിൽ കാർഷിക വിഭാഗത്തിൽ വിജയികളായതാണ് പുതിയ നേട്ടം. ഗ്രാൻറ് എത്രയെന്ന് സംഘാടകർ വെളിപ്പെടുത്തിയിട്ടില്ല.
യു.എൻ.ഡി.പിയുടെ ഗ്രീൻ ഇന്നവേഷൻ ഫണ്ടിലൂടെ അഞ്ചുലക്ഷം രൂപ, മേക്കർ വില്ലേജ് നിധി പ്രയാസ് ഗ്രാൻറ് വഴി അഞ്ചുലക്ഷം, ടി.സി.എസിെൻറ ഡിജിറ്റൽ ഇംപാകട് സ്ക്വയർ പ്രോഗ്രാമിൽ മൂന്ന് ലക്ഷം എന്നിവയും ഫ്യൂസലേജ് സ്വന്തമാക്കി. സേവനാടിസ്ഥാനത്തിൽ കുട്ടനാട്ടിലെ നെൽകർഷകർക്ക് നടത്തിയ ഇടപെടൽ ഏറെ ഫലപ്രദമായിരുന്നു. മഞ്ഞൾ, പൈനാപ്പിൾ, രാമച്ചം, നെല്ല് തുടങ്ങിയ വിളകളിലാണ് ഡ്രോൺ പ്രയോഗിച്ച് വിജയം കണ്ടത്. മൂലരൂപത്തിെല ഉൽപന്നം കൂടുതൽ കർഷകർക്ക് ഉപകാരപ്രദമാവുന്നതിന് വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാനുള്ള ശ്രമത്തിലാണെന്ന് സഹോദരങ്ങൾ പറയുന്നു.
സുഗന്ധവ്യഞ്ജന കയറ്റുമതിക്കാരായ സിന്തൈറ്റ് ഇൻഡസ്ട്രീസ്, സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം (കെ.സി.പി.എം), കൃഷി വിജ്ഞാൻകേന്ദ്ര തുടങ്ങിയവരെല്ലാം ഫ്യൂസലേജിന്റെ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു. സി.എ. ഗിരിശങ്കർ, കാർഷിക സർവകലാശാല അഗ്രോണമിസ്റ്റ് ഡോ. ബെറിൻ പത്രോസ്, കെ.സി.പി.എം മേധാവി സ്മിത, ടി.സി.എസ് ബിസിനസ് അനലിസ്റ്റ് സന്ദീപ് ഷിൻഡേ തുടങ്ങിയവർ ഉപദേശനിർദേശങ്ങളുമായി ഒപ്പമുണ്ട്. ആലപ്പുഴ പട്ടണക്കാട് സ്വദേശികളാണ് ദേവികയും ദേവനും. അംബികയും പരേതനായ ചന്ദ്രശേഖരനുമാണ് മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.