'ബിഷപ്പുമാരും മുസ്ലിം പണ്ഡിതരും പറഞ്ഞു; മകളെപ്പോലെ കരുതിയ പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിക്കുന്നു'
text_fieldsതിരുവനന്തപുരം: ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ വൈകാരിക പ്രസംഗവുമായി നടൻ ദേവൻ. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ഇന്നാണ് ദേവൻ തന്‍റെ ബി.ജെ.പി പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
''വളരെ സന്തോഷകരമായ നിമിഷമാണിത്. കോൺഗ്രസിനോട് വിടപറഞ്ഞ് 2004ലാണ് ഞാൻ കേരള പീപ്പിൾസ് പാർട്ടിക്ക് ജന്മം കൊടുത്തത്. മകളെപ്പോലെ വലുതാക്കിയ പാർട്ടിക്ക് 17 വയസ്സായി. ഇപ്പോൾ മകളെ ബി.ജെ.പിയിൽ ലയിപ്പിക്കുകയാണ്. രണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അപ്പോഴാണ് മനസ്സിലായത് സിനിമാതാരം തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന്. അതോടെ ബോധം മാറി. ഞാൻ ജനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു.
ന്യൂനപക്ഷങ്ങളുമായി ഒരുപാട് ബന്ധമുള്ളയാളാണ് ഞാൻ. മുസ്ലിം പണ്ഡിതരോട് ചർച്ച ചെയ്തപ്പോൾ പറഞ്ഞത് എന്‍റെ പരിചയം നാടിന് ഉപയോഗിക്കാനായി ബി.ജെ.പിയിൽ ചേരണമെന്നാണ്. ഞാൻ ചർച്ച ചെയ്ത ആറു ബിഷപ്പുമാരും പറഞ്ഞത് ഇതുതന്നെയാണ്. അതിന്‍റെ വെളിച്ചത്തിലാണ് ഇങ്ങനൊരു നീക്കം. ഈ നിമിഷം മുതൽ ഞാൻ ബി.ജെ.പിയോടൊപ്പമുണ്ടാകും''. ദേവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.