തുറമുഖ നിർമാണം മത്സ്യലഭ്യത കുറച്ചിട്ടില്ലെന്ന് മന്ത്രി ദേവർകോവിൽ
text_fieldsതിരുവനന്തപുരം: തുറമുഖ നിർമാണത്തെ തുടർന്ന് മത്സ്യലഭ്യതയിൽ കുറവുണ്ടായി എന്ന വാദം ശരിയല്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. 2011മായി താരതമ്യം ചെയ്യുമ്പോൾ 2022ൽ വിഴിഞ്ഞം മേഖലയിലെ മത്സ്യസമ്പത്തിൽ 16 ശതമാനം വർധനയുണ്ടായി എന്നാണ് സി.എം.എഫ്.ആർ.ഐ റിപ്പോർട്ട്.
വേളിയിലും ശംഖുംമുഖത്തും തീരശോഷണം ഉണ്ടായത് വിഴിഞ്ഞം തുറമുഖ നിർമാണം കൊണ്ടല്ല. തുറമുഖ നിർമാണം മൂലം കടൽത്തട്ടിലെ മണൽ നീക്കം നിശ്ചലമായി എന്നാണ് പ്രചരണം. എന്നാൽ, വേളി- ശംഖുംമുഖം തീരങ്ങളിൽ മുമ്പുണ്ടായിരുന്നതിനെക്കാളും വിസ്തൃതമായും മനോഹരമായും കര തിരിച്ചെത്തി എന്നത് തൽപര കക്ഷികളുടെ വാദം തള്ളിക്കളയുന്നു.
രാജ്യത്തേക്കുള്ള ഭൂരിഭാഗം ചരക്ക് നീക്കത്തിനും ആശ്രയിക്കുന്നത് കൊളംബോ, സലാല തുറമുഖങ്ങളെയാണ്. 2500 കോടിയുടെ വിദേശ നാണ്യനഷ്ടമാണ് ഇതുവഴി ഉണ്ടാകുന്നത്. കേരളത്തിന്റെ വികസന പഠന വായനകളിൽ വിഴിഞ്ഞത്തിനു മുമ്പും ശേഷവുമെന്ന് കൃത്യമായി അടയാളപ്പെടുത്തപ്പെടുമെന്നും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വിദഗ്ധ സംഗമത്തിൽ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.