Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവസ്വം ബോർഡിലെ...

ദേവസ്വം ബോർഡിലെ സംവരണം: കോൺഗ്രസും ബി.ജെ.പിയും അഭിപ്രായം പറയണം –ആർ. ബാലകൃഷ്ണപിള്ള

text_fields
bookmark_border
ദേവസ്വം ബോർഡിലെ സംവരണം: കോൺഗ്രസും ബി.ജെ.പിയും അഭിപ്രായം പറയണം –ആർ. ബാലകൃഷ്ണപിള്ള
cancel

തിരുവനന്തപുരം: ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടിയെക്കുറിച്ച് കോൺഗ്രസും ബി.ജെ.പിയും അഭിപ്രായം പറയണമെന്ന് കേരള കോൺഗ്രസ്​ (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ തീരുമാനത്തിനെതിരെ എസ്​.എൻ.ഡി.പി. പ്രമേയം പാസാക്കിയതിനെക്കുറിച്ച് ഒന്നും പറയാനില്ല. കാര്യം മനസ്സിലാക്കി വേണം പ്രക്ഷോഭം നടത്തേണ്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്കു ദേവസ്വം ബോർഡ് നിയമനങ്ങളിൽ  സംവരണം ഏർപ്പെടുത്തിയത്​  വിപ്ലവകരമായ നടപടിയാണ്​. ഇടതു മുന്നണി പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനമാണ്​ പാലിച്ചത്. 

പിന്നാക്കക്കാരുടെ സംവരണ വിഹിതത്തിൽ കുറവു വരുത്താതെയാണ്​ മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്കു സംവരണം ഏർപ്പെടുത്തിയത്. സാമൂഹികനീതി എന്നതു ജാതിയുടെയും മതത്തി​​െൻറയും അടിസ്ഥാനത്തിലല്ല നടപ്പാക്കേണ്ടത്. 
ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കിയപ്പോൾ ആരും ഇതിനെ എതിർത്തിരുന്നില്ല. 2011ലെ യു.ഡി.എഫ് പ്രകടന പത്രികയിലും ഈ വാഗ്ദാനം ഉണ്ടായിരുന്നു. നടപ്പാക്കിയില്ലെന്നു മാത്രം. ഇക്കാര്യത്തിൽ കോൺഗ്രസി​െൻറ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്. ലീഗിനെക്കൊണ്ട് അഭിപ്രായം പറയിച്ചാൽ പോരാ. കോടതിയുടെ അഭിപ്രായം വന്നയുടനെതന്നെ തോമസ്​ ചാണ്ടി രാജി​െവച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. 

മുന്നണി സംവിധാനത്തിൽ സി.പി.ഐക്ക് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്- ബാലകൃഷ്ണപിള്ള പറഞ്ഞു. ചാണ്ടി അഴിമതിക്കാരനല്ല. അധ്വാനിച്ചു പണം സമ്പാദിച്ചയാളാണ്. എന്നാൽ, അദ്ദേഹത്തി​െൻറ ഭാഷയും ശരീരഭാഷയുമാണ് അദ്ദേഹത്തിന്​ വിനയായത്​. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയെ ബ്ലാക്ക്​ മെയിൽ ചെയ്യണമായിരുന്നെങ്കിൽ രണ്ടര വർഷം മുമ്പേ ചെയ്യാമായിരുന്നെന്നും താൻ അത്തരക്കാരനല്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തതെന്നും പിള്ള  പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationr balakrishnapillakerala newsdevasom boardmalayalam news
News Summary - Devasom Board Reservation- R Balakrishnapillai - Kerala news
Next Story