ധനമന്ത്രിക്ക് ദേവസ്വം ബോർഡിെൻറ അഭിനന്ദനം
text_fieldsപത്തനംതിട്ട: ബജറ്റിൽ ശബരിമലക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിനും പരിഗണന നൽകിയ സർക്കാറിനും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അഭിനന്ദനങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡിെൻറയും ശബരിമലയുടെയും ചരിത്രത്തിൽ ഇത്ര തുക ആദ്യമായാണെന്നും അതിൽ ഏറെ സന്തോഷവും നന്ദിയും ഉണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ പറഞ്ഞു. ശബരിമല വരുമാനത്തിലെ കുറവ് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി നൽകിയ വാക്ക് പാലിച്ചതായി ബോർഡ് അംഗം കെ.പി. ശങ്കരദാസ് പറഞ്ഞു. ശബരിമലയിൽ ഇൗ വർഷം 98 കോടിയുടെ വരുമാനക്കുറവുണ്ട്.
ഇതു നികത്താൻ 100 കോടി വകയിരുത്തി. ഇടതു സർക്കാർ ക്ഷേത്രങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നവർക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സമഗ്രവികസനത്തിന് 739 കോടി ബജറ്റിലുണ്ടെന്ന് പദ്മകുമാർ ചൂണ്ടിക്കാട്ടി. റോഡുകളുടെ നവീകരണത്തിനും നിർമാണ ങ്ങൾക്കുമായി 200 കോടിയും വകയിരുത്തി. പമ്പ സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിന് 39.59 കോടി മാറ്റിവെച്ചു.
ആധുനിക സംവിധാനം ഒരുക്കാൻ 141 കോടിയുടെ കിഫ്ബി പദ്ധതികൾക്ക് തുടക്കം കുറിച്ചു. ദുഷ്പ്രചാരണം നടത്തി ശബരിമലയെ തകർക്കാൻ ഗൂഢലക്ഷ്യം നടത്തിയവർക്ക് ഏറ്റ കനത്ത പ്രഹരമായി ബജറ്റിനെ വിലയിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.