ദേവസ്വം ബോർഡിലെ തട്ടിപ്പ് വിജിലൻസ് എസ്.പി അന്വേഷിക്കും
text_fieldsതിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനും അംഗമായിരുന്ന അജയ് തറയിലിനുമെതിരായ സാമ്പത്തികതട്ടിപ്പ് കേസ് ദേവസ്വം വിജിലൻസ് എസ്.പി പി. ബിജോയ് അന്വേഷിക്കും. രണ്ടുദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദേശം. ഇതിനുശേഷം തുടരന്വേഷണം പ്രഖ്യാപിക്കാൻ സർക്കാറിനോട് ആവശ്യപ്പെടാനും ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. പത്മകുമാറിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.വ്യാജരേയുണ്ടാക്കി പണംതട്ടിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേവസ്വം വിജിലൻസിന് നിർദേശം നൽകിയതിന് പിന്നാലെയാണ് ബോർഡിെൻറ തീരുമാനം.
പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡൻറായിരുന്ന കാലയളവില്‍ ദേവസ്വം ബോര്‍ഡില്‍ 150 കോടിയുടെ ക്രമക്കേടുകള്‍ നടെന്നന്നാണ് ആരോപണം. വ്യാജരേഖകളുപയോഗിച്ച് 24 ലക്ഷം രൂപ യാത്രാപ്പടിയായി കൈപ്പറ്റിയെന്നും മരാമത്ത് വിഭാഗത്തിന് 59 കോടി നിയമവിരുദ്ധമായി അനുവദിെച്ചന്നും പരാതിയുണ്ട്. ദേവസ്വം ബോര്‍ഡിെൻറ സാമ്പത്തിക ഉപയോഗം സംബന്ധിച്ച് പരിശോധിക്കുന്നതിന് ഫിനാന്‍സ് വിജിലന്‍സ് രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. മുന്‍ ദേവസ്വം സെക്രട്ടറിെക്കതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് ദേവസ്വം കമീഷണറോട് റിപ്പോര്‍ട്ട് തേടും.
ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്കസംവരണം നടപ്പാക്കുന്നതിന് സ്പെഷൽ റൂള്‍സ് തയാറാക്കും. ബോര്‍ഡിെൻറ വാഹനം ഉപയോഗിക്കുന്ന എല്ലാവര്ക്കും ഡിസംബര്‍ ഒന്നുമുതല്‍ ലോഗ് ബുക്ക് നിര്‍ബന്ധമാക്കും. ദേവസ്വം ബോര്‍ഡിെൻറ എല്ലാ ക്ഷേത്രങ്ങളിലും സി.സി.ടി.വി കാമറ സ്ഥാപിക്കും. ശബരിമല സീസണ് കഴിഞ്ഞാല്‍ ചില ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തുന്നതായി ശ്രദ്ധയിൽപെട്ടതിനാൽ അക്കാര്യം പരിശോധിക്കും. ക്ഷേത്രവരുമാനം ക്ഷേത്രത്തിെൻറ വികസനത്തിന് ചെലവഴിക്കാനും ജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.