ശബരിമല വഴിപാടുകൾക്ക് നിരക്ക് വർധന ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്
text_fieldsകൊച്ചി: ശബരിമലയിലെ വഴിപാടുകൾക്ക് നിരക്ക് വർധന ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഹൈകോടതിയിൽ. പടിപൂജ, സഹസ്രകലശം തുടങ്ങി 200ഒാളം വഴിപാടുകൾക്ക് 25 ശതമാനം നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയിരിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ ശബരിമലയിലെ വരുമാനം കുറഞ്ഞതും വഴിപാടുകൾക്ക് െചലവേറിയതും ചൂണ്ടിക്കാട്ടി നൽകിയ ഹരജി തിങ്കളാഴ്ച ദേവസ്വം ഡിവിഷൻ ബെഞ്ച് പരിഗണിക്കും. 2016ലാണ് ഇതിനുമുമ്പ് വഴിപാട് നിരക്ക് വർധിപ്പിച്ചത്. പിന്നീട് ഇതിെൻറ ചെലവ് ഏറെ വർധിച്ചു.
പടിപൂജക്ക് 1.37 ലക്ഷമാണ് നിലവിലെ നിരക്ക്. പൂജക്ക് ആവശ്യമായ സാധനങ്ങൾക്കുൾപ്പെടെയാണ് ഇൗ തുക നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, നെയ്യഭിഷേകം പോലെയുള്ള വഴിപാടുകളുടെ നിരക്ക് കൂട്ടേണ്ടതില്ലെന്നും ഹരജിയിൽ പറയുന്നു.
അതേസമയം, ശബരിമലയിലെ വെർച്വൽ ക്യൂവിെൻറ നിയന്ത്രണം പൊലീസിൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറുന്ന കാര്യം കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.