സാമ്പത്തിക പ്രതിസന്ധി: ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വില്ക്കാന് ദേവസ്വം ബോർഡ്
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിനുള്ളതല്ലാത്ത പാത്രങ്ങൾ ഉൾപ്പെടെ സാധനസാമഗ്രികൾ ലേലംചെയ്ത് വില്ക്കാന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പുതിയ നിയമനങ്ങൾ പരിമിതപ്പെടുത്തും. ശബരിമല തീര്‍ഥാടന കാലത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് പെന്‍ഷനും ശമ്പളത്തിനും ആവശ്യമായ തുക കണ്ടെത്തിയിരുന്നത്. കോവിഡ് നിയന്ത്രണം വന്നതോടെ ഇത്തവണ കാര്യമായ വരുമാനം ശബരിമലയില്‍നിന്ന് ലഭിച്ചില്ല.
സർക്കാർ സഹായം കൊണ്ട് മാത്രം മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് സ്വന്തം നിലക്ക് വരുമാനം കണ്ടെത്താനുള്ള നീക്കം. ജീവനക്കാരെ പിരിച്ചുവിടില്ലെങ്കിലും എസ്റ്റാബ്ലിഷ്മെൻറ് വിഭാഗത്തിലെ ജീവനക്കാരെ പുനര്‍വിന്യസിക്കും. ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ലഭിച്ച സ്വർണത്തിെൻറ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. അവശ്യഘട്ടത്തില്‍ സ്വർണം റിസര്‍വ് ബാങ്കില്‍ പണയം വെക്കുന്ന കാര്യവും പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.