എൻ. വിജയകുമാർ തിരുവിതാംകൂർ േദവസ്വം േബാർഡ് അംഗം, ഒ.കെ. വാസു മലബാറിൽ വീണ്ടും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളിലെ ഒഴിവുള്ള സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് വിജയം. തിരുവിതാംകൂർ ദേവസ്വംബോർഡിലേക്ക് ഒഴിവുവന്ന പട്ടികവിഭാഗത്തിെൻറ പ്രതിനിധിയായി അഡ്വ. എൻ. വിജയകുമാറും മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറായി ഒ.കെ. വാസു, അംഗമായി പി.പി. വിമല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിൻ ദേവസ്വംബോർഡ് അംഗമായി എം.കെ. ശിവരാജന് എതിരില്ലാതെ നേരേത്തതന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
76 ഹിന്ദു എം.എല്‍.എമാരില്‍ 72 പേര് പങ്കെടുത്ത വോട്ടെടുപ്പില്‍ 61 വോട്ടുകള്‍ വീതം എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചു. യു.ഡി.എഫിന് 11 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഒ. രാജഗോപാൽ, വി.ടി. ബൽറാം, കെ.വി. വിജയദാസ്, കെ.ബി. ഗണേഷ്കുമാർ എന്നിവർ വോട്ട് രേഖപ്പെടുത്തിയില്ല.
യു.ഡി.എഫില്‍ നിന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് പടന്നയില്‍ പ്രഭാകരന്, കെ. രാമചന്ദ്രന് എന്നിവരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് കെ. പ്രിയംവദയുമാണ് മത്സരിച്ചത്.സെക്രേട്ടറിയറ്റിൽ അഡീഷനൽ സെക്രട്ടറിയായിരുന്ന തിരുവനന്തപുരം സ്വദേശി വിജയകുമാർ വിവരാവകാശ കമീഷൻ സെക്രട്ടറിയായാണ് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.