ദേവസ്വം ബോർഡ് അധ്യക്ഷ പദവി; നന്ദി അറിയിച്ച് പദ്മകുമാർ
text_fieldsതിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ പദവിയിൽ എ. പദ്മകുമാറിെൻറ കാലാവധി ഇന്ന് അവസാനിച്ചു. പ ്രശ്ന സങ്കീർണമായ കഴിഞ്ഞ രണ്ട് വർഷക്കാലത്തെ പ്രവർത്തനങ്ങളിൽ ഒപ്പം നിന്നവർക്ക് നന്ദി അറിയിക്കുന്നതായി അദ ്ദേഹം വ്യക്തമാക്കി. രണ്ട് വർഷക്കാലത്തെ പ്രവർത്തനത്തിൽ ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാനും ദേവസ്വം ബോർഡ് പ്രവർത്തനം സുതാര്യമായി നടത്താനും സാധിച്ചുവെന്ന് പദ്മകുമാർ പറഞ്ഞു.
അന്യാധീനപ്പെട്ടു കിടന്ന ദേവസ്വം വക ഭൂമി തിരിച്ചു പിടിക്കാനും ഭൂമിക്ക് കൃത്യമായ കണക്കുണ്ടാക്കിയെടുക്കാനും സാധിച്ചു. ശബരിമലയുടെ 63.26 ഏക്കർ സ്ഥലമാണ് ക്ഷേത്രത്തിനുള്ളതായി കണക്കിലുള്ളത്. അതിൽ13 ഏക്കർ 26 സെൻറ് സ്ഥലം നേരത്തേ ഉണ്ടായിരുന്നതും ബാക്കി 50 ഏക്കർ വനം വകുപ്പ് കൈമാറിയതുമാണ്.
എന്നാൽ വനം വകുപ്പ് നൽകിയ 50 ഏക്കർ ക്ഷേത്രം നിൽക്കുന്ന 13 ഏക്കർ കൂടി ഉൾപ്പെട്ടതാണെന്ന വാദം ഈ അടുത്ത കാലത്ത് അവർ ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് ദേവസ്വം ബോർഡ് സ്ഥലവുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചു. 94 ഏക്കർ സ്ഥലം ശബരിമലക്കുള്ളതായി പരിശോധനയിൽ ബോധ്യപ്പെട്ടു.
തുടർന്ന് ദേവസ്വം ബോർഡ് ഹൈകോടതിയെ സമീപിക്കുകയും കോടതിയുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ വനംവകുപ്പും ദേവസ്വം ബോർഡും സംയുക്തമായി സർവേ നടത്തുകയും ശബരിമലയുടെ ഭൂമി 93.88 ആയി നിജപ്പെടുത്താൻ സാധിച്ചതായും പദ്മകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.