ചവാൻ സമിതി റിപ്പോർട്ട് കൈമാറി; കെ.പി.സി.സി പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ താരിഖ് അൻവർ കേരളത്തിലേക്ക്
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേറ്റ കനത്ത തോൽവിയുടെ കാരണങ്ങൾ പഠിക്കാൻ നിയോഗിച്ച അശോക് ചവാൻ സമിതി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോർട്ട് കൈമാറി. ഇതിനു പിന്നാലെ പുതിയ കെ.പി.സി.സി പ്രസിഡൻറിനെ തീരുമാനിക്കാനുള്ള തുടർചർച്ചകൾക്ക് സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്.
കൂട്ടായ പ്രവർത്തനത്തിെൻറ അഭാവം, അമിത വിശ്വാസം തുടങ്ങിയവ തെരഞ്ഞെടുപ്പു തോൽവിക്ക് കാരണമായെന്ന് അശോക് ചവാൻ സമിതി റിപ്പോർട്ടിൽ പറഞ്ഞു. റിപ്പോർട്ട് പിന്നീട് പ്രവർത്തക സമിതി ചർച്ച ചെയ്യും. കഴിഞ്ഞ മേയ് 11നു ചേർന്ന പ്രവർത്തക സമിതി യോഗമാണ് വിവിധ സംസ്ഥാനങ്ങളിലെ തിരിച്ചടിയുടെ കാരണങ്ങൾ പഠിക്കാൻ സമിതിയെ വെച്ചത്. പശ്ചിമ ബംഗാളിെൻറ കാര്യത്തിൽ റിപ്പോർട്ട് കൈമാറിയിട്ടില്ല.
മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയായ അശോക് ചവാെൻറ നേതൃത്വത്തിലുള്ള സമിതിയിൽ മുൻകേന്ദ്രമന്ത്രിമാരായ സൽമാൻ ഖുർശിദ്, മനീഷ് തിവാരി, വിൻസൻറ് പാല, എസ്. ജ്യോതിമണി എം.പി എന്നിവരാണ് അംഗങ്ങൾ. കോവിഡ് സാഹചര്യങ്ങളിൽ കേരളത്തിലെത്താൻ വൈകിയ സമിതി ഓൺലൈനിൽ എം.പി, എം.എൽ.എമാരിൽനിന്നും വിശദാംശങ്ങൾ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.