Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഞ്ചായത്തുകളുടെ...

പഞ്ചായത്തുകളുടെ പ്രകടനമളക്കാൻ വികസന സൂചിക

text_fields
bookmark_border
Performance
cancel
camera_alt

Representational Image

കൊ​ച്ചി: രാ​ജ്യ​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​ക​ട​നം വി​ല​യി​രു​ത്താ​ൻ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സൂ​ചി​ക (പി.​ഡി.​ഐ) ത​യാ​റാ​കു​ന്നു. ഇ​തി​നാ​യി സം​സ്ഥാ​ന​ത്ത് നോ​ഡ​ൽ ഓ​ഫി​സ​റെ നി​യ​മി​ക്കു​ക​യും വി​വി​ധ ത​ല​ങ്ങ​ളി​ൽ സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തു. ത​ദ്ദേ​ശ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലെ ജോ​യ​ൻ​റ് ഡ​യ​റ​ക്ട​ർ എ​സ്.​ജോ​സ്ന മോ​ളാ​ണ് പി.​ഡി.​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല നോ​ഡ​ൽ ഓ​ഫി​സ​ർ. ചീ​ഫ് സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നും കി​ല ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ സം​സ്ഥാ​ന​ത​ല സ്റ്റി​യ​റി​ങ് ക​മ്മി​റ്റി, എ​ൽ.​എ​സ്.​ജി.​ഡി റൂ​റ​ൽ ഡ​യ​റ​ക്ട​ർ ചെ​യ​ർ​മാ​നാ​യ ഡാ​റ്റ വാ​ലി​ഡേ​ഷ​ൻ ടീം, ​ജി​ല്ല ക​ല​ക്ട​ർ ചെ​യ​ർ​മാ​നാ​യ ജി​ല്ല​ത​ല നി​രീ​ക്ഷ​ണ സ​മി​തി, എ​ൽ.​എ​സ്.​ജി.​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ചെ​യ​ർ​മാ​നാ​യ വാ​ലി​ഡേ​ഷ​ൻ ടീം, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നാ​യ സ​ബ്ഡി​വി​ഷ​ൻ ത​ല നി​രീ​ക്ഷ​ണ​സ​മി​തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ത​ന്നെ ചെ​യ​ർ​മാ​നാ​യ ബ്ലോ​ക്ക് ത​ല ഡാ​റ്റ വാ​ലി​ഡേ​ഷ​ൻ ടീം ​എ​ന്നി​വ​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ശേ​ഖ​ര​ണ​ത്തി​നും മ​റ്റു​മാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന സ​മി​തി​ക​ൾ.

പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശി​ൽ​പ​ശാ​ല​ക​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക​വ​ത്ക​ര​ണം(​എ​ൽ.​എ​സ്.​ഡി.​ജി), ഒ​മ്പ​ത് പ്ര​ത്യേ​ക ല​ക്ഷ്യ​ങ്ങ​ൾ സാ​ധ്യ​മാ​ക്ക​ൽ എ​ന്നി​വ​യാ​ണ് പി.​ഡി.​ഐ​യി​ലൂ​ടെ കേ​ന്ദ്ര പ​ഞ്ചാ​യ​ത്തി​രാ​ജ് വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ദാ​രി​ദ്ര്യ​മു​ക്ത ഗ്രാ​മം, ആ​രോ​ഗ്യ​മു​ള്ള​ത്, ശി​ശു​സൗ​ഹൃ​ദം, ജ​ല​ല​ഭ്യ​ത​യു​ള്ള​ത്, വൃ​ത്തി​യും പ​ച്ച​പ്പു​മു​ള്ള​ത്, അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ള്ള​ത്, സാ​മൂ​ഹി​ക​സു​ര​ക്ഷ, മി​ക​ച്ച ഭ​ര​ണ​നി​ർ​വ​ഹ​ണം, വ​നി​താ​സൗ​ഹൃ​ദം എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മ്പ​ത് ല​ക്ഷ്യ​ങ്ങ​ൾ. പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ലെ മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഫീ​ൽ​ഡ് ഓ​ഫി​സു​ക​ളി​ലും സൂ​ക്ഷി​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി മൂ​ല്യ​നി​ർ​ണ​യ​വും വി​ശ​ക​ല​ന​വും ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ക. ഇ​തി​ന്‍റെ പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കാ​തെ തു​ട​ങ്ങാ​നാ​ണ് വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

റോ​ഡ്, വൈ​ദ്യു​തി, വെ​ള്ളം, ശു​ചീ​ക​ര​ണ സം​വി​ധാ​നം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ആ​ദ്യം പ​രി​ശോ​ധി​ക്കും. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പു​രോ​ഗ​തി, സാ​ക്ഷ​ര​ത, വ​രു​മാ​ന നി​ര​ക്ക്, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ, കാ​ർ​ഷി​കോ​ൽ​പാ​ദ​ന​ക്ഷ​മ​ത, സാ​മ്പ​ത്തി​ക​പ്ര​ക്രി​യ​ക​ൾ, ദാ​രി​ദ്ര്യ നി​ര​ക്ക്, ലിം​ഗ​സ​മ​ത്വം, സാ​മൂ​ഹി​ക​മാ​യ ഉ​ൾ​ച്ചേ​ർ​ക്ക​ൽ, ജീ​വി​ത നി​ല​വാ​രം തു​ട​ങ്ങി​യ​വ​യും പ​രി​ശോ​ധി​ക്ക​പ്പെ​ടും. ഭ​ര​ണ നി​ർ​വ​ഹ​ണം, പ​രി​സ്ഥി​തി സ​ന്തു​ലി​ത​ത്വം എ​ന്നി​വ​യും പി.​ഡി.​ഐ വി​ല​യി​രു​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PanchayathPerformanceDevelopment indexMeasureKerala News
News Summary - Development index to measure performance of panchayats
Next Story