മലബാറിലെ റെയിൽ, വ്യോമ ഗതാഗത വികസനം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: മലബാറിലെ റെയിൽ, വ്യോമ ഗതാഗത മേഖലയിലെ വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് ഉറപ്പു ലഭിച്ചതായി മന്ത്രി വി. മുരളീധരൻ.
മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധി സംഘത്തിനൊപ്പം റെയിൽ മന്ത്രി അശ്വനി വൈഷ്ണവ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ലോകോത്തര നിലവാരത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനെ ഉയർത്തുന്നതിനുള്ള പ്രവൃത്തി ഈ മാസം ആരംഭിക്കും. ട്രെയിനുകൾക്ക് പിറ്റ് ലൈൻ ഇല്ലാത്ത പ്രശ്നം പരിഹരിക്കും. കോഴിക്കോട് - തൃശൂർ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സർവിസ് ആരംഭിക്കുന്നത് പരിഗണിക്കാമെന്നും റെയിൽ മന്ത്രി അറിയിച്ചതായി മുരളീധരൻ വ്യക്തമാക്കി.
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.അപകടത്തെക്കുറിച്ച അന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിെൻറ കൂടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും മന്ത്രി സംഘത്തെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.