ജേക്കബ് ഗ്രൂപ് പിരിച്ചുവിട്ടുവെന്ന് ജോണി നെല്ലൂർ
text_fieldsകൊച്ചി: കേരള കോണ്ഗ്രസ് ജേക്കബ് ഗ്രൂപ് പിരിച്ചുവിട്ട് ജോസഫ് വിഭാഗത്തിൽ ലയിക്കാൻ തീരു മാനിച്ചതായി ജോണി നെല്ലൂർ. പാർട്ടി ചെയർമാൻ എന്ന നിലയിൽ ഇതുസംബന്ധിച്ച കത്ത് സംസ്ഥാന തെരഞ്ഞെ ടുപ്പ് കമീഷന് കൈമാറിയതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം നാലിന് എറണാകുളം രാജേന്ദ്രമൈതാനത്ത് നടക്കുന്ന ലയന സമ്മേളനം കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫിനെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതും കേരളത്തിൽ ശക്തമായൊരു പ്രാദേശിക പാർട്ടി ഉണ്ടാകേണ്ടതും മുൻനിർത്തിയാണ് ലയനമെന്ന് ജോണി നെല്ലൂർ പറഞ്ഞു. പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എക്കും ഒപ്പം നിൽക്കുന്നവർക്കും ജോസഫ് വിഭാഗവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 21ന് കോട്ടയത്ത് ചേർന്ന പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതിയും സംസ്ഥാന കമ്മിറ്റിയും ലയനം തീരുമാനിച്ചിരുന്നു. തുടർനടപടിക്കായി അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ചർച്ചകൾക്ക് ശേഷമാണ് ലയിക്കാൻ തീരുമാനിച്ചെതന്നും ജോണി നെല്ലൂർ പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിലെ ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതിനെച്ചൊല്ലി രൂക്ഷമായ തർക്കമാണ് ജേക്കബ് ഗ്രൂപ്പിൽ അടുത്തിടെ ഉണ്ടായത്. ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ് എം.എൽ.എ. ഭൂരിപക്ഷം ജില്ല-സംസ്ഥാന പ്രസിഡൻറുമാരുടെയും പിന്തുണയുണ്ടെന്നാണ് ഇരുപക്ഷത്തിെൻറയും അവകാശവാദം. കുട്ടനാട് സീറ്റിെൻറ കാര്യത്തിൽ ജോസ് കെ. മാണി വിഭാഗത്തെ മറികടക്കാന്‍ ലയനം ഗുണം ചെയ്യുമെന്നാണ് ജോസഫ് വിഭാഗത്തിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.