വികസനങ്ങൾ മികവോടെ പരിപാലിക്കപ്പെടണം -ഹരിശ്രീ അശോകൻ പറയുന്നു
text_fieldsനമ്മുടെ നാട്ടിൽ എത്തുന്ന വികസനങ്ങൾ മികവോടെ പരിപാലിക്കപ്പെടണമെന്നത് പ്രധാനമാണെന്ന് ഹരിശ്രീ അശോകൻ. ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കം ഭാഗമാകുമ്പോഴെ വികസനത്തിെൻറ നേട്ടം യാഥാർഥ്യമാകൂ.
ഓരോരുത്തരും സ്വന്തം വീടും പരിസരവും പരിപാലിക്കുന്നതിലൂടെയേ നാടിനെയാകെ സംരക്ഷിക്കാൻ കഴിയൂ. പൊതുമുതൽ എേൻറതാണ്, നമ്മുടെയാണ് എന്ന ചിന്താഗതി വളരണം.
വിദേശരാജ്യങ്ങളിലും മറ്റുമുള്ള മികച്ച മാതൃകകൾ ഇവിടെയും നമുക്ക് പിന്തുടരാം. വഴിയോരങ്ങളിലെ അനാവശ്യ ബോർഡുകൾ നീക്കം ചെയ്യണം. പോസ്റ്റുകളിലും വഴിയോരങ്ങളിലും കുരുങ്ങിക്കിടക്കുന്ന കേബിളുകൾ നീക്കം ചെയ്യാൻ ഒരു അപകടംവരെ കാത്തിരിക്കേണ്ടതുണ്ടോ.
ചിലന്തിവലപോലെയാണ് കേബിളുകൾ നാട്ടിലാകെ പടർന്ന് കിടക്കുന്നത്. ഇവക്കൊക്കെ ശാശ്വത പരിഹാരം അതത് സമയത്തുതന്നെ ഉണ്ടാകണം. കോവിഡ് വന്നതോടെ മലിനീകരണത്തോത് കുറഞ്ഞത് നാമൊക്കെ കണ്ടതാണ്. സ്വന്തം ജീവൻ അപകടത്തിലാണെന്ന് മനസ്സിലായപ്പോൾ നമ്മൾ ഓരോരുത്തരും ശ്രദ്ധ വർധിപ്പിച്ചതാണ് കാരണം. ഈ ശ്രദ്ധ എല്ലാകാര്യത്തിലും പുലർത്തിയാൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.