ഒാൺലൈൻ പഠനത്തിന് പ്രാരംഭത്തിൽതന്നെ രക്തസാക്ഷി
text_fieldsതിരുവനന്തപുരം: ഒാൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികളുടെ കണക്കെടുപ്പും ഇവർക്ക് സൗകര്യമൊരുക്കണമെന്ന സർക്കാർ ഉത്തരവിനുമപ്പുറം നടപടികൾ വൈകിയപ്പോൾ പുതിയ പഠനരീതി അധ്യയനവർഷാരംഭത്തിൽതന്നെ വിദ്യാർഥിനിയുടെ ജീവനെടുക്കുന്നതിൽ കലാശിച്ചു.
മലപ്പുറം വളാഞ്ചേരി മാങ്കേരി ദലിത് കോളനിയിലെ ദേവികയാണ് ഒാൺലൈൻ പഠനസൗകര്യമില്ലാത്ത മനോവിഷമത്തിൽ ആത്മഹത്യ ചെയ്തത്. സംസ്ഥാനത്താകെ 2,61,784 വിദ്യാർഥികൾക്ക് ഒാൺലൈൻ പഠനസൗകര്യമില്ലെന്ന് മേയ് 15ഒാടെ എസ്.എസ്.കെ നടത്തിയ സർേവയിൽനിന്ന് വ്യക്തമായിരുന്നു. ഇവർക്ക് ബദൽസൗകര്യമൊരുക്കും എന്ന പ്രഖ്യാപനത്തിനപ്പുറം നടപടികളുണ്ടായില്ല.
ഒാൺലൈൻ പഠനം തുടങ്ങുന്ന ദിവസം ഭൂരിഭാഗം പേരും ക്ലാസുകളിൽ പങ്കാളികളാകുേമ്പാൾ സൗകര്യമില്ലാത്ത വിദ്യാർഥികൾ നേരിടാവുന്ന മാനസികാവസ്ഥ തിരിച്ചറിയാൻ സ്കൂൾ അധികൃതർക്ക് മുതൽ വിദ്യാഭ്യാസ വകുപ്പിെൻറ തലപ്പത്തുള്ളവർക്ക് വരെ കഴിയാതെ പോയി. ഒാൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾ കൂടുതലുള്ള മലപ്പുറം ജില്ലയിലാണ് ഇതിെൻറ പേരിൽ വിദ്യാർഥിനിയുടെ ആത്മഹത്യയും നടന്നത്.
ക്ലാസുകളുടെ മികവും പൊതുസമൂഹത്തിൽനിന്ന് ആദ്യദിവസംതന്നെ ലഭിച്ച പ്രതികരണങ്ങളും വിദ്യാഭ്യാസ വകുപ്പിന് നേടിക്കൊടുത്ത സൽപ്പേരിന് വളാഞ്ചേരിയിലെ ബാലികയുടെ ജീവനൊടുക്കൽവരെ മാത്രമേ ആയുസ്സുണ്ടായുള്ളൂ. മലപ്പുറംജില്ലയിൽ 62,305 കുട്ടികൾക്കാണ് ഒാൺലൈൻ പഠനസൗകര്യമില്ലാത്തത്. പാലക്കാട് ജില്ലയിൽ 31,127 ഉം കോഴിക്കോട് 30,209 ഉം വയനാട്ടിൽ 21,653ഉം കുട്ടികൾക്ക് ഒാൺലൈൻ പഠന സൗകര്യമില്ല.
തിരുവനന്തപുരം 19,671, കൊല്ലം 12,359, പത്തനംതിട്ട 5,668, ആലപ്പുഴ 6,683, കോട്ടയം 8,973, ഇടുക്കി 6,333, എറണാകുളം 13,032, തൃശൂർ 14,862, കണ്ണൂർ 11,038, കാസർകോട് 17,871 എന്നിങ്ങനെയാണ് ഒാൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ ജില്ല തിരിച്ചുള്ള എണ്ണം.
ഒരു കുട്ടിക്ക് പോലും ക്ലാസുകൾ കാണാൻ അവസരം ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇതിനായി ക്ലാസ് ടീച്ചർ കുട്ടിയുമായി സംസാരിച്ച് സൗകര്യലഭ്യത ആദ്യമേ ഉറപ്പാക്കണമെന്നും കഴിഞ്ഞ 29ന് പൊതുവിദ്യാഭ്യാസവകുപ്പ് ഇറക്കിയ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും കുട്ടികൾക്കോ പ്രദേശത്തോ ക്ലാസുകൾ കാണുന്നതിന് പ്രയാസം നേരിടുന്നുണ്ടെങ്കിൽ ഹെഡ്മാസ്റ്റർ പി.ടി.എയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായം പ്രയോജനപ്പെടുത്തണമെന്നും നിർദേശിച്ചു. എന്നാൽ ഇതൊന്നും പ്രാവർത്തികമായില്ല. വിദ്യാഭ്യാസ വകുപ്പിെൻറ ശ്രദ്ധ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ പൂർത്തിയാക്കുന്നതിൽ കേന്ദ്രീകരിച്ചതോടെ നേരേത്ത നിശ്ചയിച്ച ഒാൺലൈൻ ക്ലാസുകളുടെ ക്രമീകരണം ഒരുക്കാൻ മതിയായ സമയം ലഭിച്ചതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.