Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2021 10:05 AM IST Updated On
date_range 1 Jan 2021 12:02 PM ISTദേവികുളം മുൻ എം.എൽ.എ കിട്ടപ്പ നാരായണസ്വാമി അന്തരിച്ചു
text_fieldsbookmark_border
പള്ളിവാസൽ: കോൺഗ്രസ് നേതാവും ദേവികുളം മുൻ എം.എൽ.എയുമായ കിട്ടപ്പ നാരായണസ്വാമി അന്തരിച്ചു. 82 വയസ് ആയിരുന്നു. 1977-1980 കാലയളവിലാണ് ദേവികുളം നിയോജക മണ്ഡലത്തിൽ നിന്ന് എം.എൽ.എയായത്.
കെ.പി.സി.സി അംഗം, ഭവന നിർമാണ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അഞ്ചാം നിയമസഭയിലാണ് നാരായണസ്വാമി അംഗമായിരുന്നത്.
നാരയണസ്വാമി-പയ് ലി മറിയം ദമ്പതികളുടെ മകനാണ്. പ്ലാന്‍ററും തോട്ടം തൊഴിലാളി സംഘടനയുടെ നേതാവും ആയിരുന്നു. ഭാര്യ: പാർവതി, അഞ്ച് മക്കൾ.
സംസ്കാരം ഉച്ചക്ക് മൂന്നു മണിക്ക് മൂന്നാർ പള്ളിവാസലിലെ വീട്ടുവളപ്പിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story