അഹിന്ദുവിനെ ദേവസ്വം കമീഷണറായി നിയമിക്കാനാവില്ലെന്ന് സർക്കാർ; ഹരജികൾ തീർപ്പാക്കി
text_fieldsകൊച്ചി: തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ജീവനക്കാരും ഹിന്ദുക്കളായിരിക്കണമെന്ന് നിയമമുള്ളതിനാൽ ദേവസ്വം കമീഷണർമാരായി നിയമിക്കപ്പെടുന്നത് ഹിന്ദുക്കൾ തന്നെയായിരിക്കുമെന്ന് ഹൈകോടതി.
കമീഷണര്‍മാരായി അഹിന്ദുക്കളെ നിയമിക്കാനും ക്ഷേത്രങ്ങളുടെ ഭരണം അഹിന്ദുക്കളുടെ കൈകളിലെത്തിക്കാനുമാണ് സർക്കാർ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നതെന്ന വാദം തെറ്റാണെന്നും അഹിന്ദുക്കളെ ആ തസ്തികകളിൽ നിയമിക്കാൻ ഉദ്ദേശ്യമില്ലെന്നും നിയമപ്രകാരം സാധ്യമല്ലെന്നുമുള്ള സർക്കാർവാദം രേഖപ്പെടുത്തിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. ദേവസ്വം കമീഷണര്‍മാരായി അഹിന്ദുക്കളെ നിയമിക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തിയെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍ പിള്ളയടക്കം നല്‍കിയ ഹരജികൾ തീര്‍പ്പാക്കിയാണ് ദേവസ്വം വിഷയങ്ങൾ പരിഗണിക്കുന്ന ബെഞ്ചിെൻറ നിരീക്ഷണം.
തിരുവിതാംകൂര്‍^കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിലെ 29ാം വകുപ്പനുസരിച്ച് ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുക്കളായ ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാനാവൂവെന്ന് റവന്യൂ (ദേവസ്വം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ കോടതിയെ അറിയിച്ചു. ഈ വകുപ്പ് ഭേദഗതി ചെയ്തിട്ടില്ല. ദേവസ്വം കമീഷണർമാരെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയാണ് ഭേദഗതി വരുത്തിയത്. ദേവസ്വം ബോര്‍ഡില്‍ നിലവിലുള്ള യോഗ്യരായ ഡെപ്യൂട്ടി കമീഷണർമാരില്‍ ഒരാളെയോ ഡെപ്യൂേട്ടഷനിൽ ഒരു ഉദ്യോഗസ്ഥനെയോ നിയമിക്കാനാവുന്ന രീതിയിലാണ് ഭേദഗതി വരുത്തിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോർഡിൽ അഡീഷനല്‍ സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ജോയൻറ് സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയുമാണ് ഡെപ്യൂേട്ടഷനിൽ കമീഷണറായി നിയമിക്കാനാവുക. ഇൗ ഭേദഗതികൾ അഹിന്ദുക്കളെ ദേവസ്വം കമീഷണറാക്കാന്‍ ലക്ഷ്യമിട്ടുള്ളതെല്ലന്നും സത്യവാങ്മൂലത്തിൽ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.